Friday 13 April 2018 02:49 PM IST : By സ്വന്തം ലേഖകൻ

എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാം രുചികരമായ നൂല്‍ പൊറോട്ട; വിഡിയോ

porotta2

മലയാളികളുെട ഏറ്റവും പ്രിയപ്പെട്ട വിഭവമേതാണ് എന്ന് ചോദിക്കുമ്പോള്‍ ഉത്തരം ഒരു കിടിലന്‍ ഡയലോഗ് ആണ്-  പൊറോട്ടയെയും ബീഫിനെയും കുറിച്ച് പറയുന്ന ടൊവിനോ തോമസിന്റെ ഗോദ സിനിമയിലെ ഡയലോഗ്. മറുനാട്ടില്‍ ചെന്നാലും മലയാളികള്‍ തിരയും അവിടെ നല്ല ചൂടുപൊറോട്ടകിട്ടുന്ന കട. പതിവായി കഴിക്കാനാകില്ലെങ്കിലും പൊറോട്ട മലയാളിക്ക് വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്. എന്നാല്‍ പൊറോട്ട പൊറോട്ടയാകുന്നത് അതിന്റെ രുചിക്കൂട്ടും മൃദുത്വവും ലെയര്‍ ലെയറായുള്ള മേക്കിങ്ങുമൊക്കെ തന്നെ. ഇതാ  രുചികരമായ നൂല്‍ പൊറോട്ട തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകള്‍-

മൈദ – 2 1/2 cup
നെയ്യ് -1tbsp
ഉപ്പ്- ആവശ്യത്തിന്(ഒരു നുള്ള്)
മുട്ട-1
 തൈര് -2tbsp
വെള്ളം -1cup
സണ്‍ ഫ്ലവര്‍ ഓയില്‍ -1 tbsp

ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.


Courtesy: Kannur kitchen