Thursday 25 March 2021 12:29 PM IST : By മഞ്ജു സനിൽ

മണവും രുചിയും കെങ്കേമം; റസ്റ്ററന്റിൽ കിട്ടുന്ന അതേ ടേസ്റ്റിൽ ഹൈദരാബാദ് ചിക്കൻ ബിരിയാണി (വിഡിയോ)

chickenbbirriyannn

രുചിയൊട്ടും കുറയാതെ ഹൈദരാബാദ് ചിക്കൻ ബിരിയാണി വീട്ടിലും തയാറാക്കാം. കിടിലൻ റെസിപ്പി ഇതാ... 

ചേരുവകൾ

സവാള – 2 വലുത് (ഒരു നുള്ള് പഞ്ചസാര ചേർത്ത്  ഓയിലിൽ ചെറിയ തീയിൽ വറുത്തെടുക്കുക )

മാരിനേഷൻ - ഒന്ന് 

ചിക്കൻ എല്ലോടു കൂടി - 500 ഗ്രാം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - രണ്ട് ടേബിൾ സ്പൂൺ 

ഉപ്പ് - ആവശ്യത്തിന് 

നാരങ്ങാ നീര് - ഒന്നര ടേബിൾസ്പൂൺ 

പച്ച പപ്പായ കുരു കളഞ്ഞ് തൊലിയോട് കൂടി അരച്ചത് - ഒരു ടീസ്പൂൺ (കൂടിപ്പോയാൽ കയ്ക്കും)

മാറിനേഷൻ -രണ്ട്

പച്ചമുളക് പേസ്റ്റ് 

മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ 

മല്ലിപ്പൊടി - ഒരു ടേബിൾസ്പൂൺ 

കാശ്മീരി മുളകുപൊടി - ഒന്നര ടേബിൾസ്പൂൺ 

സാജീരകം /ബിരിയാണി ജീരകം - ഒരു ടീസ്പൂൺ 

ഏലയ്ക്കാപ്പൊടി - രണ്ടു ടീസ്പൂൺ 

പട്ട -ഒന്ന് ഒരു ഇഞ്ച് നീളത്തിൽ

ഗ്രാമ്പൂ - 3

കറുത്ത ഏലയ്ക്ക - 1

ജാതിപത്രി - 1 

കുങ്കുമപ്പൂവ് - 2 നുള്ള്

റോസ് വാട്ടർ - 1 ടേബിൾസ്പൂൺ 

കെവ്‌റ വാട്ടർ (രംഭ ഇലയുടെ എസൻസ്)/ പകരം രംഭ ഇല ചേർക്കാം  - 1 1/2 ടീസ്പൂൺ 

ഉണങ്ങിയ റോസാപ്പൂവ് - 2 ടേബിൾസ്പൂൺ (ഉണ്ടെങ്കിൽ മാത്രം ചേർക്കുക )

കസൂരി മേത്തി(ഉലുവയുടെ ഇല )- 1/4 ടീസ്പൂൺ 

മല്ലിയില - ഒരു കൈപ്പിടി 

പുതിനയില - ഒരു കൈപ്പിടി 

ചൂട് വെള്ളം - 4 ടേബിൾസ്പൂൺ 

വറുത്തെടുത്ത സവാള - മുക്കാലും ചേർക്കുക 

സവാള വറുത്തെടുത്ത ഓയിൽ - നാല് ടേബിൾസ്പൂൺ 

നെയ്യ് - 2 ടേബിൾസ്പൂൺ 

മാരിനേഷൻ - മൂന്ന്

പുളിയില്ലാത്ത തൈര് - അരക്കിലോ ചിക്കന് നൂറു ഗ്രാം 

പച്ചമുളക് നെടുകെ കീറാതെ - 4 എണ്ണം

ഉപ്പ് - ആവശ്യത്തിന് 

(റോസാപ്പൂവ്, കുങ്കുമപ്പൂവ് ഇല്ലാതെയും തയാറാക്കാം. ഏലയ്ക്കാപ്പൊടി, സാജീരകം, റോസ് വാട്ടർ എന്നിവ നിർബന്ധമായും ചേർക്കണം )

ചോറ് തയാറാക്കാൻ 

നല്ല ഇനം ബസ്മതി റൈസ് - 500 ഗ്രാം (രണ്ടര കപ്പ് )

പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, കടലപരിപ്പ്, തക്കോലം ,മല്ലി... തുടങ്ങിയ ഇരുപത്തി ഒന്ന് കൂട്ടം ചേരുവകൾ കിഴി കെട്ടിയത്. (പകരം ഏലയ്ക്ക, സജീരകം, പട്ട, ഗ്രാമ്പൂ എന്നിവ മാത്രം ഇട്ടും വെള്ളം തിളപ്പിക്കാം)

മല്ലിയില -കുറച്ചു  മാത്രം 

പുതിനയില (കുറച്ചു മാത്രം )

ഉപ്പ് - ആവശ്യത്തിന് 

ബിരിയാണി അലങ്കരിക്കാൻ

ഒരു നുള്ളു കുങ്കുമപ്പൂവ് ചൂട് വെള്ളത്തിൽ കുതിർത്തു വച്ചത് 

ഓറഞ്ച് ഫുഡ് കളർ - ഒരു ഡ്രോപ്പ് രണ്ടു ടീസ്പൂൺ വെള്ളത്തിൽ ചേർത്ത് 

വറുത്തെടുത്ത സവാള - ഒരു പിടി 

മല്ലിയില, പുതിനയില - ഒരുമിച്ചു ഒരുപിടി 

കെവ്‌റ വാട്ടർ, റോസ് വാട്ടർ - ഒരു ടീസ്പൂൺ വീതം 

നെയ്യ് - 2 ടേബിൾസ്പൂൺ 

സവാള വറുത്തെടുത്ത എണ്ണ - രണ്ടു ടേബിൾസ്പൂൺ 

ഏലയ്ക്കാപ്പൊടി - കാൽ ടീസ്പൂൺ 

ചോറ് വേവിച്ച വെള്ളം - കാൽ കപ്പ്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam