Saturday 20 April 2019 04:38 PM IST : By സ്വന്തം ലേഖകൻ

കോൽ ഐസ് രുചിച്ചു നടന്ന ആ പഴയകാലം നമ്മുടെ കുട്ടികൾക്കായി; ഇതാ റെസിപ്പി! (വിഡിയോ)

ice-stick678

കോൽ ഐസ് രുചിച്ചു നടന്ന ഒരു അവധിക്കാലം പഴമക്കാർ മറന്നുകാണില്ല. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് അത് അന്യം തന്നെയാണ്. മണിയടിച്ചു വരുന്ന സൈക്കിൾ പെട്ടിയിൽ നിന്നും ഒരു കോൽ ഐസ് കിട്ടാനായി വാശി പിടിച്ചു കരഞ്ഞതും, ഒരു രൂപയും 50 പൈസയും കയ്യിൽ പിടിച്ചു ഐസുകാരൻ വരുന്നതും കാത്ത് വഴിയരികിൽ നിന്നതും ഒരു കാലഘട്ടത്തിന്റെ കാഴ്ചകളാണ്. 

അന്ന് ഇന്നത്തെ പോലെ ആയിരുന്നില്ല. എവിടെ നിന്നുള്ള വെള്ളം? എങ്ങനെ ഉണ്ടാക്കുന്നു? എന്നൊന്നും ആരും ചിന്തിച്ചിരുന്നില്ല എന്നതാണ് വാസ്തവം. എന്തായാലും നമ്മൾ നുണഞ്ഞ മധുരവും നമ്മുടെ കുട്ടിക്കാലവും ഇന്നത്തെ കുട്ടികൾക്ക് ആലോചിക്കാൻ പോലും വകയില്ലാത്ത ഒരു കാലമാണിത്. ഇതാ വിശ്വസ്തതയോടെ കുട്ടികൾക്കായി ആ പഴയ കോൽ ഐസ് നമുക്ക് തയാറാക്കി നൽകാം. 

ചേരുവകൾ 

മുന്തിരി - 1 കപ്പ്‌ 

പഞ്ചസാര - 1 കപ്പ്‌ 

തണ്ണിമത്തൻ - 1 കപ്പ്‌ 

പഞ്ചസാര - 1 കപ്പ്‌ 

മാങ്ങാ - 1

പഞ്ചസാര -1/2 കപ്പ്‌ 

കിവി - 2 എണ്ണം 

പഞ്ചസാര - 1/2 കപ്പ്‌ 

ഈ ചേരുവകൾ ഓരോന്നും അരച്ചെടുത്തു ഐസ് മോൾഡിലോ, പേപ്പർ ഗ്ലാസ്സിലോ വിഡിയോയിൽ കാണുന്ന പോലെ ഒഴിച്ചു 7-8 മണിക്കൂർ ഫ്രീസറിൽ വച്ച് ഉപയോഗിക്കാവുന്നതാണ്.