Monday 24 September 2018 04:34 PM IST : By സ്വന്തം ലേഖകൻ

ബാക്കിവന്ന ഇഡ്ഡലി കൊണ്ട് ഉഗ്രൻ വെജിറ്റബിൾ ഉപ്പുമാവ് (വിഡിയോ)

idli-upma23

രാവിലെയുണ്ടാക്കുന്ന ഇഡ്ഡലി ബാക്കി വന്നാൽ എന്തു ചെയ്യും? ചിലർ അതെടുത്ത് വേസ്റ്റിലിടും, മറ്റു ചിലരോ തണുത്ത് കല്ല് പോലെയായ ഇഡ്ഡലി കഴിക്കും. കാരണം ഭക്ഷണം പാഴാക്കുന്നത് ഏറ്റവും സങ്കടകരമായ കാര്യമാണല്ലോ. എന്നാൽ തണുത്ത ഇഡ്ഡലി കഴിക്കുന്നതിനു പകരം സ്വാദേറിയ ഇഡ്ഡലി ഉപ്പുമാവ് തയാറാക്കാം.

ആവശ്യമുള്ള സാധനങ്ങള്‍


ഇഡ്ഡലി - 6 എണ്ണം
സവാള പൊടിയായി അരിഞ്ഞത് -1
പച്ചമുളക് പൊടിയായി അരിഞ്ഞത് - 2, 3
ഇഞ്ചി പൊടിയായി അരിഞ്ഞത് - ഒരു ചെറിയ കഷണം
കറിവേപ്പില - ഒരു തണ്ട്
കടുക് - അര സ്പൂണ്‍
ഉഴുന്നുപരിപ്പ് - അര സ്പൂണ്‍
ഉണക്ക മുളക് -2,3
കുരുമുളക് പൊടി- കാൽ ടീസ്പൂൺ
മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
നിലക്കടല - 2 ടീസ്പൂൺ
തക്കാളി- ഒന്ന്
കാരറ്റ് - 2 ടീസ്പൂൺ
ബീൻസ്- 2 ടീസ്പൂൺ
ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ കണ്ടുനോക്കൂ;

റെസിപ്പി: റോഷ്‌നി ബിജു