Monday 22 July 2024 04:42 PM IST : By Deepthi Philips

ശരീരബലം കൂട്ടാനും ആരോഗ്യം സംരക്ഷിക്കാനും സ്വാദിഷ്ടമായ ഉലുവ കഞ്ഞി!

karkkidakammmmm

കർക്കിടക മാസത്തിൽ 7 ദിവസം ഈ ഉലുവ കഞ്ഞി കുടിക്കണം. ഉലുവ കഞ്ഞി പ്രഷർ കുറയ്ക്കാനും രോഗങ്ങൾ വരാതിരിക്കാനും നമ്മളെ സഹായിക്കുന്നു. വളരെ കുറച്ച് ചേരുവകൾ വച്ച് ഇതെങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം.
ചേരുവകൾ

1.ഉലുവ - 1/4 കപ്പ്

2.ഞവര അരി - 1 കപ്പ്

3.ഒന്നാം പാൽ - 1/2 കപ്പ്(ഒരു കപ്പ് തേങ്ങ ചിരവിയതിൽ നിന്ന് )

4.രണ്ടാം പാൽ - 3/4 കപ്പ്

5.ജീരകം - 1 ടീസ്പൂൺ

6.ചുക്കുപൊടി - ഒരു ടീസ്പൂൺ ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂൺ

7.കരിപ്പെട്ടി - 300 ഗ്രാം

8.വെള്ളം - അരക്കപ്പ്

9.ചെറിയ ഉള്ളി അരിഞ്ഞത് - 1/4 കപ്പ്

10.വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

•കാൽ കപ്പ് ഉലുവയും ഒരു കപ്പ് നവര അരിയും നന്നായി കഴുകി ഏഴുമണിക്കൂറെങ്കിലും വെള്ളത്തിലിട്ടു വയ്ക്കാം ശേഷം ഇത് കുക്കറിൽ വെള്ളത്തോടെ ഒഴിച്ച് വീണ്ടും രണ്ട് കപ്പ് വെള്ളം കൂടെ ഒഴിച്ച് മൂന്നോ നാലോ വിസിൽ വരുന്നവരെ നന്നായി വേവിക്കുക.

•300 ഗ്രാം കരിപ്പെട്ടിയിൽ അരക്കപ്പ് വെള്ളം കൂടെ ഒഴിച്ച് നന്നായി ഉരുക്കി വെക്കാം. സ്റ്റീം പോയ കുക്കറിലേക്ക് കരിപ്പെട്ടി ഉരുക്കിയത് അരിച്ചൊഴിക്കാം.

•ഒരു കപ്പ് തേങ്ങ ചിരവിയതിൽ നിന്നും 1/2 കപ്പ് ഒന്നാം പാലും, മുക്കാൽ കപ്പ് രണ്ടാം പാലും എടുക്കാം. ശേഷം രണ്ടാം പാൽ കുക്കറിലേക്ക് ഒഴിച്ച് എല്ലാം കൂടെ തിളപ്പിക്കാം ഇതിലേക്ക് ഒരു ടീസ്പൂൺ ജീരകം ചതച്ചതും, ഒരു ടീസ്പൂൺ ചുക്കുപൊടിയും ഒരു ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും, ആവശ്യത്തിനുള്ള ഉപ്പും കൂടെ ചേർത്ത് തിളക്കുമ്പോൾ തീ ഓഫ് ചെയ്യാം.n

•ശേഷം ഒന്നാം പാൽ ഒഴിച്ചുകൊടുക്കാം. മറ്റൊരു പാനിൽ ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കാൽ കപ്പ് ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് കൊടുത്ത് നന്നായി ബ്രൗൺ കളർ ആകുന്ന രീതിയിൽ വഴറ്റിയെടുക്കുക ഇത് നേരത്തെ തയ്യാറാക്കിയ ഉലുവ കഞ്ഞിയിലേക്ക് ഇട്ട് എല്ലാം കൂടെ ഇളക്കിയതിനു ശേഷം ചൂടോടെ വിളമ്പാം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam