Monday 23 April 2018 05:09 PM IST : By സ്വന്തം ലേഖകൻ

വായില്‍ വെള്ളമൂറും കൊണ്ടാട്ടമുളക് അച്ചാര്‍ എളുപ്പത്തില്‍ തയ്യാറാക്കാം; വിഡിയോ

mulak_achar

ചോറിന്റെ ഒപ്പം ഒരു കലക്കന്‍ കോമ്പിനേഷനാണ് കൊണ്ടാട്ടം മുളക്. ചൂട് ചോറും നല്ല കട്ട തൈരും കൊണ്ടാട്ടം മുളകും കിട്ടിയാല്‍ കറിയൊന്നുമില്ലാതെ തന്നെ സ്വാദോടെ  കഴിക്കാം എന്നാണ് പലരും പറയുന്നത്. ഇനിയിപ്പോ കൊണ്ടാട്ടം മുളക് വെറുതെ കഴിക്കാന്‍ ഇഷ്ടമായില്ലെങ്കില്‍ അച്ചാര്‍ ഉണ്ടാക്കി കഴിച്ചോളൂ. അത്രവലിയ പാടൊന്നുമില്ലെന്നേ. ആകെ വേണ്ടത് നല്ല നാടന്‍ തൈര് മുളക് അഥവാ കാന്താരിയുടെ അല്‍പ്പം വലിയ വെര്‍ഷന്‍ എന്നു പറയാവുന്ന അല്‍പ്പം ഉരുണ്ട മുളക് നേരത്തെ തൈരിലിട്ട് നന്നായി ഉണക്കി വച്ചത് വേണമെന്നേ ഉള്ളൂ.

ഇനിയിതാ നാവില്‍ വെള്ള മൂറുന്ന ആ രുചിരഹസ്യം വിഡിയോ നോക്കി തയ്യാറാക്കാം.