Monday 03 May 2021 11:59 AM IST : By കവിത തെക്കൻമാർ

ഇഫ്താർ സ്പെഷൽ കോഴിക്കോടൻ ചിക്കൻ മധുര പത്തിരി (വിഡിയോ)

erachi-pathiri.jpg.image.845.440

മധുരവും എരിവും കലർന്ന, കോഴിക്കോടിന്റെ തനത് രുചിയിൽ ചിക്കൻ മധുര പത്തിരി തയാറാക്കിയാലോ? കിടിലൻ റെസിപ്പി ഇതാ... 

250 ഗ്രാം എല്ലില്ലാത്ത ചിക്കൻ മുളകുപൊടി മഞ്ഞൾപൊടി ഉപ്പ് എന്നിവ ചേർത്ത് വേവിച്ച് പിച്ചി മാറ്റിവയ്ക്കുക.

മാവിന് ആവശ്യമുള്ള ചേരുവകൾ

മൈദ - ഒരു കപ്പ്

ആട്ട - കാൽകപ്പ്

റവ - ഒരു ടേബിൾസ്പൂൺ

ഉപ്പ് - അര ടീസ്പൂൺ

വെള്ളം - 1/2 + 1 ടേബിൾസ്പൂൺ

നെയ്യ് - ഒരു ടേബിൾസ്പൂൺ

ഇവയെല്ലാം ചേർത്ത് കുഴച്ച് അരമണിക്കൂർ മൂടിവയ്ക്കുക.

മസാലയ്ക്ക് ആവശ്യമുള്ള ചേരുവകൾ

സവാള – നാലെണ്ണം നീളത്തിലരിഞ്ഞത് 

വെളുത്തുള്ളി ചതച്ചത് – ഒരു ടേബിൾസ്പൂൺ

ഇഞ്ചി ചതച്ചത് – അര ടേബിൾസ്പൂൺ

പച്ചമുളക് – ആറെണ്ണം വട്ടത്തിലരിഞ്ഞത് 

മല്ലിയില കറിവേപ്പില – ആവശ്യത്തിണ് 

മഞ്ഞൾപ്പൊടി – അര ടീസ്പൂൺ

പെരുഞ്ചീരകം പൊടിച്ചത് – അര ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam