Saturday 09 April 2022 01:17 PM IST : By Deepthi

ഈസ്‌റ്ററിന്റെ വരവറിയിച്ച് കൊഴുക്കട്ട ശനി, ‌രുചിയൂറും കൊഴുക്കട്ടകൾ തയാറാക്കാനായി വീഡിയോ കാണാം!

kozhu

കേരളത്തിന്റെ പല ഭാഗങ്ങളിലും ഓശാന ഞായറിന്റെ തലേ ശനിയാഴ്ച കൊഴുക്കട്ട ശനിയായി ആചരിക്കുന്നു. വിശുദ്ധവാരത്തിന്റ തുടക്കം കുറിച്ച് കൊഴുക്കട്ടകൾ തയാറാക്കുമ്പോൾ മനസ്സിൽ ഉയിർപ്പു തിരുനാളിന്റെ കാഹളവും മുഴങ്ങിത്തുടങ്ങും.

കൊഴുക്കട്ട ശനിയാഴ്ചക്കായി രണ്ട് തരം കൊഴുക്കട്ടകൾ തയാറാക്കുന്ന വിധമാണ് വീഡിയോയിൽ. തൂവെള്ള നിറത്തിലുള്ള ഈ കൊഴുക്കട്ടകൾ എത്ര കഴിച്ചാലും മതിയാകില്ല.
ചേരുവകൾ

വറുത്ത അരിപ്പൊടി – 2 കപ്പ്

വെള്ളം – 3 കപ്പ്

ഉപ്പ് – പാകത്തിന്

പഞ്ചസാര – 1 ടീസ്പൂൺ

നെയ്യ് – 3 ടീസ്പൂൺ

ശർക്കര – 125 ഗ്രാം

വെള്ളം – 1/2 കപ്പ്

തേങ്ങ ചിരകിയത് – 2.3/4 കപ്പ്

ജീരകംപൊടി – ¼ ടീസ്പൂൺ

ഏലയ്ക്കാപ്പൊടി – ¼ ടീസ്പൂൺ

ചുക്കുപ്പൊടി – ¼ ടീസ്പൂൺ

പഞ്ചസാര – ½ കപ്പ്

Tags:
  • Vegetarian Recipes
  • Pachakam
  • Snacks
  • Cookery Video