Thursday 18 March 2021 12:35 PM IST : By റെയ്ഖാസ് ഡൈൻ

അതീവ രുചിയിൽ കുതിര ബിരിയാണി അഥവാ നെയ്‌ക്കോട്ട് ബിരിയാണി; സ്‌പെഷൽ റെസിപ്പി വിഡിയോ

kuthirabiriyanittt

കുതിര ബിരിയാണി അഥവാ നെയ്‌ക്കോട്ട് ബിരിയാണി എന്ന് കേട്ടിട്ടുണ്ടോ? ബിരിയാണി അരി ഇല്ലാതെ തന്നെ അതീവ രുചിയിൽ തയാറാക്കാവുന്ന ഒരു മലബാർ സ്പെഷൽ ബിരിയാണി ആണിത്. കിടിലന്‍ റെസിപ്പി ഇതാ... 

ചേരുവകൾ

A. ബിരിയാണി മസാലയ്ക്ക്:

• പോത്തിന്റെ കാൽ (നെയ്യ്ക്കൊട്ട്) - ഒന്നര കിലോഗ്രാം

• വെളിച്ചെണ്ണ - 2 ടീസ്പൂൺ

• ഉള്ളി

• പച്ചമുളക് - 2

• ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ.

• തക്കാളി അരിഞ്ഞത് - 2

• മല്ലിപൊടി - 3 ടീസ്പൂൺ

• മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

• കുരുമുളക് പൊടി - 1/2 ടീസ്പൂൺ

• ഗരം മസാല - 1 ടീസ്പൂൺ

• ഉപ്പ് (ആവശ്യാനുസരണം)

B. ബിരിയാണി അരി തയാറാക്കാൻ

• വെളിച്ചെണ്ണ -  3 ടീസ്പൂൺ

• പെരും ജീരകം -  1 ടീസ്പൂൺ

• സാധാരണ അരി (പൊന്നി അരി, കുറുവ അരി, മട്ട അരി തുടങ്ങിയവ) -  2 കപ്പ്.

• മഞ്ഞൾപ്പൊടി -  1/4 ടീസ്പൂൺ

• നെയ്യ് -  1 ടീസ്പൂൺ.

• കറിവേപ്പില

• മല്ലിയില

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം...

Tags:
  • Pachakam