Tuesday 17 April 2018 03:01 PM IST : By സ്വന്തം ലേഖകൻ

ചോറിന്റെ കൂടെ ഇത്തിരി വെണ്ടയ്ക്കാ മുളകുകറി കൂടി ഉണ്ടെങ്കിലോ? പരീക്ഷിക്കാം എളുപ്പത്തിലുണ്ടാക്കാവുന്ന ഈ കിടിലൻ റെസിപ്പി

ladies_finger

വെണ്ടയ്ക്ക എത്രയധികം അടുപ്പമുള്ള പച്ചക്കറിയാണ് നമ്മള്‍ മലയാളികള്‍ക്ക്. എങ്കിലും സാമ്പാറോ തോരനോ ഫ്രൈയോ അല്ലെങ്കില്‍ മെഴുക്കുവരട്ടിയോ. ഇത്രയും വെറൈറ്റി കഴിഞ്ഞാല്‍  അധികമൊന്നും വെണ്ടക്കയില്‍ പരീക്ഷിക്കാറില്ല നമ്മള്‍. എന്നാലിതാ അടുത്ത ദിവസങ്ങളില്‍ ഭക്ഷണ പ്രിയരുടെ സോഷ്യല്‍മീഡിയ ഗ്രൂപ്പില്‍ സൂപ്പര്‍ഹിറ്റ് ആയി ഓടിക്കൊണ്ടിരുന്ന ഒരു കിടിലന്‍ ഐറ്റം ആണീ കറി. പ്രിയ ആര്‍ ഷേണായി തയ്യാറാക്കിയ വെജിറ്റേറിയന്‍ വിഭവം നമുക്കും ഉണ്ടാക്കാം. ഈസിയായി.

സാമ്പാർ കഴിഞ്ഞാൽ പിന്നെ വെണ്ടയ്ക്ക കൊണ്ടുള്ള പ്രിയപ്പെട്ട വിഭവമാണീ വെണ്ടയ്ക്ക മുളക് കറി..( ഞാൻ ഇപ്പൊ അല്പം മുൻപ് ഇട്ട പേരാണ്..)  ഗ്രേവി അധികമൊന്നുമില്ലാതെ ഏതാണ്ട് മെഴുക്കുപുരട്ടി പോലെതന്നെയുള്ള ഒരു സംഭവാ.. എന്റെ അമ്മായിമ്മേടെ masterpiece ആണിത് ... ചോറിന്റെ കൂടെ ഒരിത്തിരി വെണ്ടയ്ക്ക മുളകുകറി ഉണ്ടെങ്കിൽ പിന്നൊരു കിടിലൻ സ്വാദാ ഉണ്ണാൻ..കഞ്ഞീടെ കൂടെയും അത്യാവശ്യം ചപ്പാത്തീടെ കൂടെയുമൊക്കെ കഴിക്കാം ... വളരെ എളുപ്പത്തിൽ തയ്യാറാക്കാം ട്ടോ .. റെസിപ്പി തരാം .
 


വെണ്ടയ്ക്ക മുളക് കറി

വെണ്ടയ്ക്ക നീളത്തിൽ മുറിച്ചത് - 10- 12 എണ്ണം
കാശ്മീരി മുളകുപൊടി - 2- 3 ടീസ്പൂൺ
കായപ്പൊടി - 1 ടീസ്പൂൺ
വെള്ളം - 1/4 - 1/2 കപ്പ് ..
കടുക് , എണ്ണ താളിക്കാൻ

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് കടുക് താളിക്കുക ...
ശേഷം ഇതിലേക്ക് വെണ്ടയ്ക്ക ചേർത്ത് ചെറുതീയിൽ അല്പം നേരം വഴറ്റണം ...
പിന്നീട് മുളകുപൊടിയും കായപ്പൊടിയും ഉപ്പും ചേർത്ത് ഒരു രണ്ടു മിനിറ്റുകൾ കൂടെ വഴറ്റി , അര കപ്പ് വെള്ളവുമൊഴിച്ചു ചെറുതീയിൽ അടച്ചു വച്ച് പാകം ചെയ്യണം.  വെണ്ടയ്ക്ക വെന്തു പാകമാകുമ്പോൾ വാങ്ങി വെയ്ക്കാം...


note


ഒരല്പം ഗ്രേവി നിലനിര്‍ത്തിയാൽ നല്ല സ്വാദാണ് ... എന്നുവെച്ചു ഒരു പാട് വെള്ളം വേണ്ട... ഒരു ചെറിയ നനവ് മതിയാകും ...ഗ്രേവി വേണ്ടെങ്കിൽ വെള്ളം നന്നായി വറ്റിക്കുകയും ചെയ്യാം ...നല്ല പിഞ്ചു വെണ്ടയ്ക്ക ആണ് ഇതിനു കൂടുതൽ അനുയോജ്യം ..
അപ്പൊ ട്രൈ ചെയ്‌തു നോക്കുമല്ലോല്ലേ....