Friday 18 September 2020 01:42 PM IST : By സ്വന്തം ലേഖകൻ

ചമ്മന്തിയും ഓംലറ്റുമുള്ള സ്വാദിഷ്ടമായ പൊതിച്ചോറ് റെഡി (വിഡിയോ)

lakshmivgvcyveyf6666

പൊതിച്ചോറിന്റെ രുചിയും മണവും മലയാളിയുടെ എക്കാലത്തെയും ഇഷ്ടങ്ങളിൽ ഒന്നാണ്. വളരെ കുറച്ച് കറികൾ കൊണ്ട് സ്വാദിഷ്ടമായ പൊതിച്ചോറ് തയാറാക്കുന്ന വിധം പറഞ്ഞുതരുകയാണ് പാചക വിദഗ്ധയായ ലക്ഷ്മി നായർ. യൂട്യൂബ് വിഡിയോയിലൂടെയാണ് പൊതിച്ചോറിന്റെ റെസിപ്പി പങ്കുവച്ചിരിക്കുന്നത്. 

പൊന്നിയരി – 2 കപ്പ് (ചോറിന്റെ പാകത്തിൽ വേവിച്ച് എടുക്കുക)

ചമ്മന്തി തയാറാക്കാൻ

തേങ്ങാചിരകിയത് – 2  കപ്പ്

ഉള്ളി – 5

പച്ചമുളക് – 4

പുളി – നെല്ലിക്കാ വലുപ്പത്തിൽ

ഉപ്പ് – ആവശ്യത്തിന്

കറിവേപ്പില

ഇഞ്ചി – ചെറിയ കഷ്ണം ( ആവശ്യമെങ്കിൽ) ഈ ചേരുവകൾ എല്ലാം അൽപം വെള്ളം ചേർത്ത് അരച്ച് എടുക്കാം. ഇത് ഒന്ന് അടിച്ചശേഷം 3 ടീസ്പൂൺ മുളകുപൊടിയും ചേർത്ത് അടിച്ച് എടുക്കാം. ഒരു കുഴിയുള്ള പാത്രത്തിൽ ചോറ് ഇടുക അതിന്റെ മുകളിൽ ചമ്മന്തിയിട്ട് നന്നായി യോജിപ്പിക്കുക. ഉപ്പ് ആവശ്യത്തിന് ചേർക്കാം. ഒരു പാനിൽ വെളിച്ചെണ്ണയിൽ കടുകും വറ്റൽമുളകും കറിവേപ്പിലയും വറുത്ത് ചോറിലേക്ക് ചേർക്കാം.

ഓംലറ്റ്

പച്ചമുളകും ചെറിയ ഉള്ളിയും  അരിഞ്ഞ് ചേർത്ത് മുട്ട ഓംലറ്റും തയാറാക്കാം. ആവശ്യത്തിന് ഉപ്പും ചേർക്കാം.

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam