Saturday 09 June 2018 02:34 PM IST : By സ്വന്തം ലേഖകൻ

ലുക്വൈമാറ്റ്, അറേബ്യൻ രുചിയുമായി ഒരു മധുര പലഹാരം

luqaimat2

അറേബ്യൻ രുചിയുമായി ഒരു മധുര പലഹാരം. ലുക്വൈമാറ്റ് എന്നാണ് ഈ പലഹാരത്തിന്റെ പേര്. വ്യത്യസ്തമായ ഈ പേര് വായിൽ കൊള്ളില്ലെങ്കിലും രുചിയുടെ കാര്യത്തിൽ മുൻപന്തിയിലാണ് ഈ അറേബ്യൻ ഡിഷ്. റംസാൻ സ്‌പെഷ്യൽ വിഭവം തയാറാക്കുന്നത് ഇങ്ങനെ;

ആവശ്യമായ ചേരുവകൾ

മൈദ  - 400 ഗ്രാം
കോൺഫ്ലോർ - ഒരു സ്പൂൺ
ഉപ്പ് - ഒരു നുള്ള്
ഈസ്റ്റ് - 2 സ്പൂൺ
പഞ്ചസാര - 6 സ്പൂൺ
വെള്ളം - ആവശ്യത്തിന്
എണ്ണ- വറുക്കാൻ ആവശ്യമുള്ളത്

പാകം ചെയ്യുന്ന വിധം

ചെറിയ ചൂട് വെള്ളത്തിൽ എല്ലാ ചേരുവകളും ചേർത്ത് നന്നായി ലൂസാക്കി കുഴച്ച് കവർ ചെയ്ത്  2,3 മണിക്കൂർ  പൊങ്ങി വരാൻ വയ്ക്കുക. മാവ് നന്നായി പൊങ്ങിവന്നതിനു ശേഷം കൈയിലെടുത്തോ സ്പൂൺ കൊണ്ടോ ചൂടായ എണ്ണയിൽ വറുത്തെടുക്കാം. അതിനുശേഷം  ഈന്തപ്പഴ സിറപ്പിലോ അല്ലെങ്കിൽ ഷുഗർ സിറപ്പിലോ ഒഴിച്ച് കഴിക്കാം.

റെസിപ്പി: നിച്ചു കാസർഗോഡ്

luqaimat1