Tuesday 26 February 2019 04:17 PM IST : By സ്വന്തം ലേഖകൻ

വേനലിൽ വയറും മനസ്സും കുളിർക്കാൻ മലബാർ സ്‌പെഷ്യൽ അവൽ മിൽക്ക്! (വിഡിയോ)

avil-milk32

വേനൽ ആരംഭിക്കുന്നതിന് മുൻപ് തന്നെ കടുത്ത വെയിൽ കാരണം വീടിനു പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. ചൂട് കൂടുമ്പോൾ വിശപ്പും ദാഹവുമൊക്കെ ഒരുപോലെ കൂടുതലായിരിക്കും. ഇതാ വയറും മനസ്സും തണുപ്പിക്കാൻ ഒരുഗ്രൻ അവൽ മിൽക്ക്. മലബാർ സ്‌പെഷ്യൽ അവൽ മിൽക്ക് ദാഹം മാത്രമല്ല, വിശപ്പും ഇല്ലാതാക്കും. താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ തയാറാക്കുന്ന വിധം കാണാം...

ചേരുവകൾ 

വറുത്ത അവൽ  -1 കപ്പ് 

പഴം                 - 2 എണ്ണം 

തണുത്ത പാൽ  - 2 കപ്പ് 

നിലക്കടല വറുത്തത്  - 1/2 കപ്പ് 

ബിസ്ക്കറ്റ്  - 2 എണ്ണം 

പഞ്ചസാര  - 2 ടേബിൾസ്പൂൺ 

ടൂട്ടി ഫ്രൂട്ടി