Friday 18 May 2018 04:50 PM IST : By സ്വന്തം ലേഖകൻ

നോമ്പു തുറയ്‌ക്ക് മലബാർ സ്‌പെഷ്യൽ ഉന്നക്കായ്! മേക്കിങ് വിഡിയോ കാണാം

Unnakkaya1

ഇത് പുണ്യത്തിന്റെ നോമ്പ് കാലമാണ്. പകൽ മുഴുവൻ കുടിവെള്ളവും ഭക്ഷണമില്ലാതെ വ്രതത്തിലായിരിക്കും വിശ്വാസികൾ. വൈകുന്നേരത്തെ ബാങ്കിനു ശേഷം പ്രാർത്ഥനകൾ കഴിഞ്ഞാണ് നോമ്പ് മുറിക്കുക. നോമ്പു തുറയ്‌ക്ക് വിഭവ സമ്പുഷ്ടമായ ഭക്ഷണം ഒരുക്കുന്നത് പ്രധാനമാണ്. സാധാരണയായി നാലുമണി പലഹാരങ്ങളാണ് ഊണുമേശയിൽ ആദ്യം ഇടം പിടിക്കുക. മലബാറുകാരുടെ സ്വന്തം ഉന്നക്കായ് ആണ് ഇതിൽ പ്രധാനി. മലബാർ സ്‌പെഷ്യൽ ഉന്നക്കായ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കൂ..

ചേരുവകള്‍

ഏത്തക്ക- 2[അധികം പഴുക്കാത്തത്]
തേങ്ങാ ചിരകിയത്- മുക്കാല്‍ കപ്പ്
കിസ്മിസും അണ്ടിപരിപ്പും- ആവശ്യത്തിന് 
പഞ്ചസാര- 2 ടേബിള്‍ സ്പൂണ്‍
ഏലക്ക പൊടി- കാല്‍ ടീസ് സ്പൂണ്‍
നെയ്യ്- രണ്ടു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

ഏത്തക്ക പുഴുങ്ങുക. അതെടുത്തു തൊലി കളഞ്ഞു അതിനുള്ളിലെ കുരു കളയുക. ശേഷം നന്നായി ഉടച്ചെടുക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതില്‍ അണ്ടിപരിപ്പും കിസ്മിസും ഇടുക. ശേഷം ചിരകി വച്ചിരിക്കുന്ന തേങ്ങ ചേര്‍ത്തതിന് ശേഷം ഏലക്ക പൊടിയും പഞ്ചസാരയും ചേര്‍ക്കുക. നന്നായി വഴറ്റുക. ബ്രൗണ്‍ കളര്‍ ആകുന്നതിനു മുമ്പായി തീ അണയ്ക്കുക. ശേഷം ഉടച്ചെടുത്ത ഏത്തക്ക ചെറുതായിട്ട് പരത്തുക. അതിനുള്ളില്‍ തേങ്ങ കൊണ്ടുണ്ടാക്കി വച്ചിരിക്കുന്ന കൂട്ട് ചേര്‍ക്കുക. നീളന്‍ രൂപത്തിലാക്കി മടക്കിവയ്ക്കുക. ഇനി പാത്രത്തില്‍ എണ്ണ ചൂടാക്കി അതിലേക്ക് മടക്കിവച്ചത്‌ കോരിയെടുക്കുക.

റിയാനാ അസീസാണ് റെസിപ്പി നൽകിയിരിക്കുന്നത്. വിഡിയോ കാണാം;