Thursday 24 May 2018 02:39 PM IST : By സ്വന്തം ലേഖകൻ

റിച്ച് ആൻഡ് സ്‌പൈസി ഇറച്ചി കേക്ക്‌

irachicake2

ഒന്നാം ചേരുവകൾ

1) ബീഫ്   - 1/4  കിലോഗ്രാം
2) ഗരംമസാല   - 1സ്പൂൺ
3) മഞ്ഞൾപൊടി  - 3/4  സ്പൂൺ
4) ഉപ്പ് -   ആവശ്യത്തിന്

മുകളിൽ നൽകിയിരിക്കുന്ന ചേരുവകളെല്ലാം ചേർത്ത് കുക്കറിൽ ഇട്ട് അഞ്ചു വിസിൽ വരെ വേവിക്കുക. വെന്തു കഴിഞ്ഞാൽ ഗ്രൈൻഡറിൽ ഇട്ട് പൊടിച്ച് മാറ്റിവയ്ക്കുക.

രണ്ടാം ചേരുവകൾ

1) സവാള ചെറുതായരിഞ്ഞത്   -  1 എണ്ണം
2) പച്ചമുളക് അരിഞ്ഞത്   - 7 എണ്ണം
3) ഇഞ്ചി അരിഞ്ഞത്    - 1 ചെറിയ കഷണം
4) വെളുത്തുള്ളി അരിഞ്ഞത്   -  10 - 12എണ്ണം
5) മഞ്ഞൾപൊടി   - 1/2 സ്പൂൺ
6) മുളക് പൊടി   - 1/2 സ്പൂൺ
7) മല്ലിയില  - 3 or 4 ചെറുതായരിഞ്ഞത്
8) പൊതിനയില  - 2 തണ്ട് ചെറുതായരിഞ്ഞത്
9) എണ്ണ    - 2 വലിയ സ്പൂൺ
10) ബീഫ് വേവിച്ച് ഗ്രൈൻഡ് ചെയ്തത്   - 1 കപ്പ്
11) മുട്ട   - 6 എണ്ണം

തയാറാക്കുന്ന  വിധം


ഒരു പാനിൽ എണ്ണയൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇട്ട് വഴറ്റുക. അതിലേക്ക് സവാളയും ചേർത്ത് വഴന്നാൽ മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ കൂടി ചേർത്ത് വഴറ്റുക. മല്ലിയിലയും പൊതീനയിലയും ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇതിലേക്ക് വേവിച്ച് ഗ്രൈൻഡ് ചെയ്ത ബീഫും ചേർത്ത് നന്നായി മിക്സ് ചെയ്തു തീ ഓഫാക്കുക. മുട്ട നന്നായി  ബീറ്റ് ചെയ്ത് ബീഫ്  മിക്സ്‌ കൂട്ടിലേക്ക്  ചേർത്തിളക്കുക. ഒരു നോൺസ്റ്റിക് പാനിൽ എണ്ണ തടവി കൂട്ടൊഴിച്ച് 10 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക.

റെസിപ്പി: ജെസ്‌ന