Saturday 24 April 2021 12:19 PM IST : By ആഷാ യോഹന്നാൻ

കഞ്ഞിയ്ക്കൊപ്പം അടിപൊളി കോമ്പിനേഷൻ, അസാധ്യ രുചിയിൽ നാടൻ ഇറച്ചിപ്പുഴുക്ക് (വിഡിയോ)

meat-puzhukku

കഞ്ഞിയ്ക്കൊപ്പം കഴിക്കാൻ മലയാളികൾ ഇഷ്ടപ്പെടുന്ന നാടൻ വിഭവമാണ് പുഴുക്ക്. ചക്ക, കപ്പ, ചേന തുടങ്ങിയവയെല്ലാം കൊണ്ട് പുഴുക്ക് ഉണ്ടാക്കാറുണ്ട്. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി നോൺവെജ് പുഴുക്കാണ് ഇന്നത്തെ സ്‌പെഷൽ വിഭവം. റെസിപ്പി ഇതാ..

ചേരുവകൾ

ബീഫ് - 1/2 കിലോഗ്രാം

മുളകുപൊടി - 2 ടീസ്പൂൺ

മല്ലിപ്പൊടി - 2 ടീസ്പൂൺ

മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ + 1/4 ടീസ്പൂൺ

ഉപ്പ്

കപ്പ നുറുക്കിയത് - 1 വലുത് 

കാച്ചിൽ നുറുക്കിയത് - ഒരു ചെറിയ കഷ്ണം

ചേന നുറുക്കിയത് - ഒരു ചെറിയ കഷ്ണം

ചേമ്പ് നുറുക്കിയത് - 2 എണ്ണം

തേങ്ങ ചിരകിയത് - 1/2 മുറി

ജീരകം - 2 ടീസ്പൂൺ

പച്ചമുളക് - 4 എണ്ണം

വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ

വറ്റൽ മുളക് - 4 എണ്ണം

കറിവേപ്പില

കടുക് - 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം 

Tags:
  • Pachakam