Friday 11 May 2018 05:21 PM IST : By സ്വന്തം ലേഖകൻ

ഇഞ്ചിയും തണുപ്പിച്ച പാലും നാരങ്ങയും ഏലക്കായും ചേർത്ത മിൽക്ക് ലൈം കുടിച്ചിട്ടുണ്ടോ? വിഡിയോ

special-lime-juice-milk-lime-

മിന്റ് ലൈം, ലൈം സോഡ, ലൈം ജ്യൂസ് എന്നൊക്കെ നമ്മൾ സ്ഥിരം കേൾക്കാറുള്ളതാണ്. കേൾക്കുക മാത്രമല്ല, ഒരുപാട് തവണ രുചിച്ചു നോക്കിയിട്ടുമുണ്ട്. എന്നാൽ മിൽക്ക് ലൈം എന്ന് അധികമാരും കേൾക്കാൻ വഴിയില്ല. കാരണം പശുവിൻ പാലും പുളിയുള്ള നാരങ്ങയും തമ്മിൽ കൂട്ടിയോജിപ്പിക്കുന്നത് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ താഴെ നൽകിയിരിക്കുന്ന വിഡിയോയിൽ വിവരിക്കുന്നത് ഈ സ്പെഷ്യൽ മിൽക്ക് ലൈം തയാറാക്കുന്ന രീതിയാണ്. ഇഞ്ചിയും തണുപ്പിച്ച പാലും നാരങ്ങയും ഏലക്കായും ചേർത്ത മിൽക്ക് ലൈം ജ്യൂസ്  തയാറാക്കുന്നത് എങ്ങിനെയെന്ന് നോക്കൂ..