Saturday 07 July 2018 05:17 PM IST : By സ്വന്തം ലേഖകൻ

ഇത് വെറൈറ്റിയാണ് കൂടുതൽ ടേസ്റ്റിയും, മഷ്‌റൂം ചിക്കൻ ഫ്രൈഡ് റൈസ് തയാറാക്കാം

153736446

ഹെൽത്തിയായ മഷ്‌റൂം ചിക്കൻ ഫ്രൈഡ് റൈസാണ് ഇന്നത്തെ റെസിപ്പി. ഒരൽപം വെറൈറ്റിയാണ് കൂടുതൽ ടേസ്റ്റിയും...

ചേരുവകൾ

മഷ്‌റൂം -1 കപ്പ് ചെറുതായ് അറിഞ്ഞത്
ബോൺലെസ്സ് ചിക്കൻ -.    400 gms
ബസ്മതി ചോറ് -3 കപ്പ്
കാശ്മീരി ചില്ലി പേസ്റ്റ് -1&1/2 tbsp
കുരുമുളക് പൊടി -1 tsp
സ്പ്രിങ് ഒനിയൻ
ഉപ്പ് പാകത്തിന്
സോയ സോസ് -1 tbsp
റെഡ് ചില്ലി സോസ് - 1tbsp
പച്ചമുളക് -2 ചെറുതായ് അരിഞ്ഞത്
വെളുത്തുളളി -6 ചെറുതായ് അറിഞ്ഞത്
ഓയിൽ -2 tbsp

തയാറാക്കുന്ന വിധം

ചിക്കൻ കഴുകി വൃത്തിയാക്കി ചെറുതായി മുറിക്കുക. ഇതിലേക്ക് ചില്ലി പേസ്റ്റ്, കുരുമുളകുപൊടി, ഉപ്പ്‌ ഇവ ചേർത്ത് നന്നായി മിക്സ് ചെത്ത് 15 മിനിറ്റ് മസാല പിടിക്കാൻ അനുവദിക്കുക. ഒരു പാനിൽ എണ്ണ ചൂടാകുമ്പോൾ പച്ചമുളക്, വെളുത്തുളളി എന്നിവ ചെറുതായ് വഴറ്റുക. ഇതിലേക്ക് മസാല പുരട്ടിവച്ച ചിക്കൻ ചേർത്ത് വേവിക്കുക. ചിക്കൻ പകുതി വെന്തതിനു ശേഷം മുറിച്ചു വച്ച മഷ്‌റൂം ചേർക്കുക. നാലു മിനിറ്റ് വേവാൻ അനുവദിക്കുക. മഷ്‌റൂ വെന്ത് കിട്ടുമ്പോൾ കൂടുതൽ വെള്ളം ഉണ്ടാകും. ഗ്രേവി കുറുകുന്നത് വരെ വേവിക്കുക. വെള്ളം കുറഞ്ഞു നല്ല കട്ടിയായിട്ടുള്ള മസാല ആയാൽ വേവിച്ചു വച്ച ബസ്മതി അരി ചേർക്കുക. കൂടെ സോയ സോസ്, ചില്ലി സോസ്, വിനാഗിരി എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ടേസ്റ്റ് ചെയ്തു നോക്കി പാകത്തിന് ഉപ്പു ചേർക്കുക. ഇതിലേക്ക് സ്പ്രിങ് ഒനിയൻ ചേർത്ത് ചൂടോടെ വിളമ്പാം.

റെസിപ്പി: ബീന വിനോബ്