Saturday 13 October 2018 05:25 PM IST : By സ്വന്തം ലേഖകൻ

നെയ്യ് കിനിയും മൈസൂർ പാക്; ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിൽ വീട്ടിൽ ഉണ്ടാക്കാം

Mysore_pak

നെയ്യ് കിനിയുന്ന മൈസൂർ പാക് ഇഷ്ടപ്പെടാത്തവർ കാണില്ല. ബേക്കറിയിൽ കിട്ടുന്ന ഈ പലഹാരം അതേ രുചിയിൽ വീട്ടിൽ ഉണ്ടാക്കാം.

ചേരുവകൾ

കടലമാവ് – 1 കപ്പ്
പഞ്ചസാര – 2 കപ്പ്
നെയ്യ് – 1 കപ്പ്
വെള്ളം – 1 കപ്പ്

തയാറാക്കുന്ന വിധം

കടലമാവ് നെയ്യൊഴിച്ച് വറുക്കുക. ഇളം ബ്രൗൺ നിറം ആകുന്നതുവരെ വറക്കണം. പിന്നീട് പഞ്ചസാര വെള്ളം ചേർത്ത് തിളപ്പിച്ച് പാനിയാക്കുക. നൂൽ പരുവം ആകണം. ഇതിലേക്ക് വറുത്ത കടലമാവ് ചേർക്കുക. തുടരെ ഇളക്കി കൊടുക്കുക. ബാക്കി ഉള്ള നെയ്യും ഇതിലേക്ക് ചേർക്കുക. പാത്രത്തിൽ നിന്നും എണ്ണ വിട്ടു വരുന്നത് വരെ ഇളക്കണം. നെയ്യ് പുരട്ടിയ ഒരു പരന്ന പ്ലേറ്റിലേക്ക് ഒഴിച്ച് ചൂടാറി കഴിയുമ്പോൾ ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കാം.