Wednesday 04 July 2018 05:15 PM IST : By സ്വന്തം ലേഖകൻ

കഞ്ഞിയ്ക്കും ചോറിനും നെല്ലിക്കാ ചതച്ചത് ബെസ്റ്റാ! (വിഡിയോ)

nellika-chathachath

കഞ്ഞിയ്ക്കും ചോറിനും നെല്ലിക്ക ചതച്ചത് അല്ലെങ്കിൽ നെല്ലിക്ക ചമ്മന്തി ബെസ്റ്റാണ്. മറ്റൊരു വിഭവവും വേണ്ട, ഈ ചമ്മന്തി മാത്രം മതി വയറു നിറച്ച് ചോറുണ്ണാൻ! തയാറാക്കുന്ന വിധം താഴെ  നൽകിയിരിക്കുന്നു.

ചേരുവകൾ

നെല്ലിക്ക  - 5 എണ്ണം
ചെറിയുള്ളി  - 10 എണ്ണം
വറ്റൽമുളക് - 8-10 എണ്ണം (അല്ലെങ്കിൽ കാന്താരി മുളക് ഉപയോഗിക്കാം )
കറിവേപ്പില - ഒരു തണ്ടു
ഇഞ്ചി - ചെറിയ കഷ്ണം
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 2 ടീസ്പൂൺ

തയാറാക്കുന്ന വിധം

നെല്ലിക്ക, ചെറിയുള്ളി, വറ്റൽമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ നന്നായി മിക്സിയിലോ അരകല്ലിലോ ഒതുക്കി എടുക്കുക. ശേഷം ഇതിലേക്ക് വെളിച്ചെണ്ണയും ഉപ്പും ചേർത്ത് തിരുമ്മിയെടുക്കുക. ചൂട് ചോറിന്റെ കൂടെ നെല്ലിക്ക ചതച്ചത് ഉണ്ടെങ്കിൽ മറ്റു കറികൾ ഒന്നും വേണ്ട.  മുളക് ഒഴിവാക്കിയാൽ ഇത് സാലഡ് ആയിട്ടും കഴിക്കാം.

റെസിപ്പി: സ്നേഹ ധനുജ്