Friday 08 April 2022 11:46 AM IST : By ഷാനി

പള്ളികളിൽ നെയ്‌ച്ചോറിനൊപ്പം കിട്ടുന്ന ബീഫ് കറി; പ്രഷർ കുക്കറിൽ ഈസിയായി തയാറാക്കാം, റെസിപ്പി വിഡിയോ

beef-special

റമദാൻ വിരുന്നിന് പള്ളികളിൽ നെയ്ച്ചോറിനൊപ്പം കിട്ടുന്ന രുചികരമായി ബീഫ് കറി പ്രഷർ കുക്കറിൽ വീട്ടിലും തയാറാക്കാം. കിടിലൻ റെസിപ്പി ഇതാ.. 

ചേരുവകൾ

ബീഫ് -1 കിലോഗ്രാം 

വെളിച്ചെണ്ണ - 2 1/2 ടേബിൾ സ്പൂൺ 

സവാള - 2 എണ്ണം 

ഇഞ്ചി ചതച്ചത് - 1 ടേബിൾ സ്പൂൺ 

വെളുത്തുള്ളി ചതച്ചത് - 1 ടേബിൾ സ്പൂൺ 

പച്ച മുളക്- 4 എണ്ണം 

കറിവേപ്പില - ആവശ്യത്തിന് 

തക്കാളി - 4 എണ്ണം 

ഉപ്പ് - ആവശ്യത്തിന് 

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 

കാശ്മീരി ചില്ലി പൗഡർ - 2 ടേബിൾ സ്പൂൺ 

മല്ലിപ്പൊടി - 1 ടേബിൾ സ്പൂൺ 

ഗ്രാമ്പൂ - 3,4 എണ്ണം 

ഏലക്കായ - 2,3 എണ്ണം 

പട്ട - ഒരു കഷ്ണം 

വലിയ ജീരകം -1 ടേബിൾ സ്പൂൺ 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam