Thursday 16 May 2019 04:06 PM IST : By സ്വന്തം ലേഖകൻ

ശരീരത്തിനും മനസ്സിനും ഉന്മേഷം പകരാൻ നോമ്പ് കഞ്ഞി (വിഡിയോ)

nombukanji

റമസാനിലെ നോമ്പ് പോലെ തന്നെ പുണ്യം നിറഞ്ഞതാണ് നോമ്പ് തുറയും. വൈകീട്ട് നാലു മണി കഴിയുമ്പോഴേക്കും മിക്ക വീടുകളിലും തയാറാക്കുന്ന ഒരു വിഭവമാണ് നോമ്പ് കഞ്ഞി. ചുക്ക്, കുരുമുളക്, വെളുത്തുള്ളി, ഉലുവ, ജീരകം, ചുമന്നുള്ളി, മഞ്ഞള്‍, ഉപ്പ്, കറിവേപ്പില, തേങ്ങ തുടങ്ങി ഒട്ടനവധി ഔഷധ ഗുണങ്ങള്‍ നിറഞ്ഞ ചേരുവകള്‍ ചേര്‍ന്നതാണ് റമസാൻ സ്‌പെഷ്യൽ നോമ്പ് കഞ്ഞി.

ദിവസം മുഴുവൻ ജലപാനമില്ലാതെ വ്രതമെടുത്തു വരുന്നവർക്ക് ശരീരത്തിനും മനസ്സിലും ഇത് ഉന്മേഷം നൽകുന്നു. പള്ളികളിലെ നോമ്പ് തുറയിലെ സ്‌പെഷ്യല്‍ വിഭവമാണിത്. നോമ്പ് കഞ്ഞി തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;