Tuesday 27 March 2018 03:56 PM IST : By സ്വന്തം ലേഖകൻ

ഓശാന കൊഴുക്കട്ട എളുപ്പത്തിൽ എങ്ങനെയുണ്ടാക്കാം? ഈ വിഡിയോ കണ്ടുനോക്കൂ

oshana-kuzhakkatta

ഈസ്റ്ററിന് മുൻപുള്ള ഒരാഴ്ച അല്ലെങ്കിൽ നോമ്പ് കാലത്തിന്റെ അവസാന ആഴ്ചയാണ് ക്രിസ്ത്യാനികൾ വിശുദ്ധ വാരമായി ആചരിക്കുന്നത്. ഓശാന ഞായർ, പെസഹ വ്യാഴാഴ്ച, ദുഃഖ വെള്ളിയാഴ്ച, വലിയ ശനിയാഴ്ച എന്നിവ അടങ്ങുന്നതാണ് ഈ വിശുദ്ധ വാരം. ഈസ്റ്റർ ഞായറാഴ്ച യേശുവിന്റെ ഉയിർപ്പുകാലം ആയതുകൊണ്ട് വിശുദ്ധ വാരത്തിൽ ഉൾപ്പെടുന്നില്ല.

അതുകൊണ്ട് ഓശാന ഞായറിന് മുൻപ് വരുന്ന ശനിയാഴ്ചയാണ് വിശുദ്ധ വാരാരംഭമായി കരുതി വരുന്നത്. ലാസറിന്റെ ശനി എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. കേരളത്തിൽ 'കൊഴുക്കട്ട ശനി' എന്നും അറിയപ്പെടുന്നു. കൊഴുക്കട്ട എന്ന പ്രത്യേക പലഹാരം ഈ ദിവസമാണ് ക്രിസ്ത്യൻ ഭവനങ്ങളിൽ ഉണ്ടാകാറുള്ളത്.

യേശുവിനെ എറിഞ്ഞ കല്ലുകളുടെ ഓർമ്മയ്ക്കായാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്. മധുരമുള്ളതും മധുരമില്ലാത്തതുമായ കൊഴുക്കട്ടകൾ ഉണ്ടാക്കാറുണ്ട്. വീട്ടിലെ കാരണവർ പ്രാർത്ഥിച്ച ശേഷമാണ് കുടുംബത്തിലെ മറ്റു അംഗങ്ങൾക്ക് വിതരണം ചെയ്യുന്നത്. ഓശാന ഞായർ ദിവസത്തിലെ പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമാണ് കൊഴുക്കട്ട കഴിക്കുന്നത്. നാളെയാണ് ഈ പുണ്യദിവസം വരുന്നത്.

ഓശാന കൊഴുക്കട്ട എളുപ്പത്തിൽ എങ്ങനെയുണ്ടാക്കാം എന്നുനോക്കാം;