Saturday 06 October 2018 03:27 PM IST : By സ്വന്തം ലേഖകൻ

ദിവസവും ചപ്പാത്തി വേണ്ട; പകരം, നോര്‍ത്തിന്ത്യന്‍ രുചിയില്‍ പനീർ പറാത്ത (വിഡിയോ)

paneer-stuffed-paratha

ദിവസവും ചപ്പാത്തി കഴിച്ച് മടുത്തിരിക്കുന്നവർക്ക് പകരം മറ്റൊരു നോര്‍ത്തിന്ത്യന്‍ വിഭവം പരീക്ഷിക്കാം. രുചികരമായ പനീർ പറാത്ത എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കൂ...

മാവ് തയാറാക്കാൻ

ഒന്നര കപ്പ് ഗോതമ്പ് പൊടിയിൽ ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് കുഴച്ച് എടുക്കുക. ഇതിലേയക്ക് ഒരു ടീസ്പൂൺ എണ്ണയും കൂടി ചേർത്ത് മയത്തിൽ കുഴച്ച് 20 മിനിറ്റ് അടച്ച് വയ്ക്കുക.

ഫില്ലിങ്ങിന്

പനീർ- 200 g  (ക്രഷ് ചെയിതത് )
പച്ചമുളക്-  2 എണ്ണം (ചെറുതായി അരിഞ്ഞത്)
കാശ്മീരി ചില്ലി പൗഡർ -  1 ടീസ്പൂൺ
ഗരംമസാല പൊടി - 1/2 ടീസ്പൂൺ
സവാള അരിഞ്ഞത് - 1/2
‍ഡ്രൈ മാംഗോ പൗ‍ഡര്‍-  1/2 ടീസ്പൂൺ
മല്ലിയില ചെറുതായി അരിഞ്ഞത് - 2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം താഴെ നല്‍കിയിരിക്കുന്ന വിഡിയോയില്‍ കാണാം

റെസിപ്പി: റിയാന ബില്ലാസ്