Thursday 13 August 2020 03:02 PM IST : By സ്വന്തം ലേഖകൻ

വ്യത്യസ്തം ഈ വിഭവം; പേർഷ്യൻ തഹീനി ഹൽവ പിസ്ത ഗുലാബ് പുഡിങ്ങിനൊപ്പം

tahini

പേർഷ്യൻ തഹീനി ഹൽവ, പിസ്ത ഗുലാബ് പുഡിങ്ങിനൊപ്പം

1. പഞ്ചസാര - കാൽ കപ്പ്

2. പാൽ - കാൽ കപ്പ്

3. തഹീനി - അരക്കപ്പ്

വെണ്ണ - 50 ഗ്രാം

4. പിസ്ത അരിഞ്ഞത് - കാൽ കപ്പ്

5. ജെലറ്റിൻ - ഒരു െചറിയ സ്പൂൺ

ചൂടുെവള്ളം - രണ്ടു വലിയ സ്പൂൺ

6. പാൽ - കാൽ കപ്പ്

7. ഏലയ്ക്കാപ്പൊടി - അര െചറിയ സ്പൂൺ

ഉണങ്ങിയ റോസ് ഇതൾ - ആറ്, കൈ കൊണ്ടു പൊടിച്ചത്

വിപ്പിങ് ക്രീം - കാൽ കപ്പ്

കണ്ടൻസ്ഡ് മിൽക്ക് - കാൽ കപ്പ്

പാകം െചയ്യുന്ന വിധം

∙ പഞ്ചസാര കാരമലൈസ് െചയ്ത് അതിലേക്കു പാൽ ഒഴിച്ചു തിളപ്പിക്കുക.

∙ തിളയ്ക്കുമ്പോൾ തഹീനിയും വെണ്ണയും േചർത്തു തുടരെയിളക്കി ഹൽവ പരുവമാകുമ്പോൾ വാങ്ങി പുഡിങ് ട്രേയുടെ അടിയിൽ ഒഴിക്കണം. ഇതിനു മുകളിൽ പിസ്തയുടെ പകുതിയും നിരത്തി വെണ്ണ തടവിയ സ്പൂൺ കൊണ്ടു നിരപ്പാക്കുക.

∙ ജെലറ്റിൻ ചുടുവെള്ളത്തിൽ കുതിർത്തു മുഴുവനും അലിഞ്ഞ ശേഷം ബാക്കിയുള്ള പിസ്ത ചേർത്തടിച്ച പാലും ഏഴാമത്തെ േചരുവയും േചർത്തു ഹൽവ ബേസിനു മുകളിൽ ഒഴിച്ചു ഫ്രിഡ്ജിൽ വച്ചു സെറ്റ് െചയ്യാം.

∙ മധുരം കൂടുതൽ ഇഷ്ടമാണെങ്കിൽ കാൽ കപ്പ് കണ്ടൻസ്ഡ് മിൽക്ക് അധികം േചർക്കാം.