Friday 07 December 2018 04:30 PM IST : By സ്വന്തം ലേഖകൻ

പൈനാപ്പിള്‍ പച്ചടിയും അയല വറുത്തതും; ഇനി മറ്റൊന്നും വേണ്ട, ഊണ് കുശാൽ! (വിഡിയോ)

pineapple-pachadi-fish-fry

ഊണിന് ബെസ്റ്റ് കോമ്പിനേഷൻ എന്താണെന്നറിയോ? മധുരമൂറുന്ന പൈനാപ്പിൾ പച്ചടിയും അയല വറുത്തതും. രണ്ടും ചേർന്നാൽ ഉഗ്രൻ ടേസ്റ്റാണ്. പിന്നെ ഉച്ചയൂണിനു മറ്റു വിഭവങ്ങളൊന്നും വേണ്ട. നാവിൽ കപ്പലോടിക്കുന്ന രുചി പകരുന്ന ഈ വിഭവങ്ങൾ തയാറാക്കാനും എളുപ്പമാണ്. ജോലിസ്ഥലത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ബാച്ചിലേഴ്‌സിന് പോലും ഇത് ട്രൈ ചെയ്തു നോക്കാം. പൈനാപ്പിൾ പച്ചടി തയാറാക്കുന്നതിന്റെ വിഡിയോ ചുവടെ കൊടുത്തിരിക്കുന്നു;