Friday 07 May 2021 12:56 PM IST : By സ്വന്തം ലേഖകൻ

പ്രഷർ കുക്കറിൽ പാൽ കുറുക്കിയെടുത്ത് അതീവ രുചിയിൽ പിങ്ക് പാലട; സ്‌പെഷൽ റെസിപ്പി വിഡിയോ

pink-palada3345ghujut

പ്രഷർ കുക്കറിൽ പാൽ നന്നായി കുറുക്കിയെടുത്ത പിങ്ക് പാലട വീട്ടിൽ ഈസിയായി തയാറാക്കാം.  ഒരു പ്രഷർ കുക്കറിലേക്ക് പാലും വെള്ളവും പഞ്ചസാരയും ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കണം. പാൽ നന്നായി തിളച്ചാൽ പ്രഷർ കുക്കർ അടച്ചു ചെറിയ തീയിൽ ഒരു മണിക്കൂർ വേവിക്കണം. ഒരു മണിക്കൂർ കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യുക. പ്രഷർ കുക്കറിലെ പ്രഷർ മുഴുവൻ പോയ ശേഷമേ കുക്കർ തുറക്കാവൂ.

മറ്റൊരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. തിളച്ച വെള്ളത്തിലേക്ക് കഴുകിയ അട ചേർത്ത് നന്നായി വേവിക്കുക. വേവിച്ച അട വെള്ളത്തിൽ നിന്നും കോരിമാറ്റി നല്ല തണുത്ത വെള്ളത്തിൽ ഇട്ട് ഒന്നുകൂടി കഴുകി എടുക്കുക. പ്രഷർ കുക്കറിലെ പ്രഷർ പോയാൽ തുറന്ന് ഒരു വലിയ പാത്രത്തിലേക്ക് കുക്കറിലെ പാൽ ഒഴിക്കുക, സ്റ്റൗ ഓൺ ചെയ്ത ശേഷം പാലിലേക്ക് അട കൂടി ചേർത്ത് യോജിപ്പിക്കുക. ഇനി പാൽ നന്നായി കുറുകി വരുന്നത് വരെ ഇടയ്ക്കിടെ ഇളക്കി കൊടുത്തു കൊണ്ടിരിക്കണം. നന്നായി കുറുകി പായസത്തിന്റെ പരുവമായാൽ സ്റ്റൗ ഓഫ് ചെയ്യാം. സദ്യ സ്പെഷൽ പിങ്ക് പാലട തയാർ. വിഡിയോ കാണാം... 

Tags:
  • Pachakam