Wednesday 14 November 2018 01:54 PM IST : By സ്വന്തം ലേഖകൻ

സേവനാഴി ഉപയോഗിച്ച് പൊറോട്ട എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം! സൂപ്പർഹിറ്റ് വിഡിയോ

porotta-sevanazhi12

രാവിലെ മുതൽ പൊറോട്ടയെ കുറ്റം പറഞ്ഞിട്ട് വൈകിട്ട് രണ്ടു പൊറോട്ട കഴിക്കുന്നവരാണ് നമ്മൾ മലയാളികൾ. മൈദ ഉപയോഗിച്ചുള്ള ഭക്ഷണങ്ങള്‍ എന്നും കഴിക്കുന്നത്‌ ശരീരത്തിന് അത്ര നല്ലതല്ല എങ്കിലും വല്ലപ്പോഴും ഒക്കെ കഴിക്കുന്നത്‌ കൊണ്ട് യാതൊരു കുഴപ്പവും ഇല്ലെന്ന് ചിന്തിക്കുന്നവരാണ് അധികവും. പക്ഷേ പൊറോട്ട കഴിക്കണമെങ്കിൽ ഒന്നുകിൽ ഹോട്ടലിൽ പോകണം അല്ലെങ്കിൽ ഫ്രോസൻ പൊറോട്ട വാങ്ങണം എന്നതാണ് നമ്മുടെ അവസ്ഥ. വീട്ടിൽ പൊറോട്ട ഉണ്ടാക്കണമെങ്കിൽ അതിനുള്ള മെനക്കേട് ഓർക്കുമ്പോൾ പലരും പിന്തിരിയുന്നതാണ് പതിവ്.

ഇനി ഉണ്ടാക്കിയാലും കടയിൽ നിന്നു കിട്ടുന്ന പൊറോട്ടയുടെ അഴക് വീട്ടിലെ പൊറോട്ടയ്ക്ക് ലഭിക്കാന്‍ ഇടയില്ല. ഈ പ്രശ്നത്തിന് ഒറ്റയടിക്ക് പരിഹാരമാവുകയാണ്. സേവനാഴി ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ സ്വാദിഷ്ടമായ ലയര്‍ പൊറോട്ട എങ്ങനെ ഉണ്ടാക്കാം എന്നു പരിചയപ്പെടുത്തുന്ന വിഡിയോ സൂപ്പർഹിറ്റായിരിക്കുകയാണ്. സേവനാഴി ഉപയോഗിച്ച് എങ്ങനെ ലെയര്‍ പൊറോട്ട ഉണ്ടാക്കാം, മിയ കിച്ചണ്‍ എന്ന യൂട്യൂബ് ചാനലില്‍ ഹിറ്റ് ആയിക്കൊണ്ടിരിക്കുന്ന വിഡിയോ കാണാം;