Tuesday 06 July 2021 11:45 AM IST : By ലിബി മാത്യു

പ്രഷർ കുക്കറിൽ ഈസിയായി ഗോതമ്പ് നുറുക്ക് കാരമൽ പാൽപായസം; റെസിപ്പി

broken-wheat-payasam.jpg.image.845.440

പ്രഷർ കുക്കറിൽ ഗോതമ്പു നുറുക്ക് കൊണ്ട് രുചികരമായ കാരമൽ പാൽപായസം തയാറാക്കാം. ഈസി റെസിപ്പി ഇതാ... 

ചേരുവകൾ

ഗോതമ്പു നുറുക്ക് - 1/2 കപ്പ്‌

പഞ്ചസാര - 5 ടേബിൾസ്പൂൺ

പാൽ - 1 ലിറ്റർ

ഏലക്ക - 1

നെയ്യ് - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ഒരു പ്രഷർ കുക്കർ എടുത്തു ചൂടാകുമ്പോൾ, അതിലേക്കു 3 ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് കാരമൽ ചെയ്യുക. അതിലേക്ക് പാൽ ചേർത്ത് ഇളക്കുക, കാരമൽ പഞ്ചസാര അലിയുന്നത് വരെ ഇളക്കണം. 2 ടേബിൾസ്പൂൺ പഞ്ചസാര കൂടി ചേർത്ത് ഇളക്കുക. ഇതിലേക്ക് ഏലക്ക ചതച്ചിടുക. കഴുകി വൃത്തിയാക്കിയ ഗോതമ്പു നുറുക്ക് ചേർക്കാം. അതിനുശേഷം പ്രഷർ കുക്കർ അടച്ച് 30 മിനിറ്റ് ഏറ്റവും കുറഞ്ഞ തീയിൽ വേവിക്കുക, കുക്കറിന്റെ പ്രഷർ പോയതിനു ശേഷം നെയ്യും കൂടി ചേർത്താൽ പായസം റെഡി.പായസത്തിന്റെ കട്ടി കുറയ്ക്കാൻ തിളപ്പിച്ച പാൽ ചേർക്കാം.

വിഡിയോയിൽ കാണാം

Tags:
  • Pachakam