Saturday 05 May 2018 12:18 PM IST : By സ്വന്തം ലേഖകൻ

എന്റമ്മോ എന്താ രുചി! പച്ച മാങ്ങാ ഐസ്ക്രീം തയാറാക്കുന്നത് ഇങ്ങനെ.. (വിഡിയോ)

raw-mango-icecream

മാമ്പഴക്കാലത്ത് സ്വാദേറിയ പഴമാങ്ങ ഉപയോഗിച്ച് ഐസ്ക്രീം ഉണ്ടാക്കുന്നവരുണ്ട്. അതേസമയം പച്ചമാങ്ങ കൊണ്ടുള്ള ഐസ്ക്രീം അധികമാരും പരീക്ഷിക്കാറില്ല. എന്നാൽ ഇനിയെങ്കിലും പച്ചമാങ്ങാ ഐസ്ക്രീം കൂടെ ഒന്ന് ട്രൈ ചെയ്തുനോക്കൂ.. അതിഗംഭീര രുചിയാണ് ഈ വിഭവത്തിന്.

ചേരുവകൾ:

പച്ച മാങ്ങാ - ഒരെണ്ണം തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആക്കിയത്
പാൽ - 1 കപ്പ്
പഞ്ചസാര - 1/2 കപ്പ്
കോൺഫ്ലോർ - 1 ടീസ്പൂൺ
വിപ്പിംഗ് ക്രീം - 1/2 കപ്പ്
വെള്ളം -1/4 കപ്പ്

തയാറാക്കുന്ന വിധം

കഷ്ണങ്ങൾ ആക്കി വെച്ച പച്ച മാങ്ങാ, 1/4 കപ്പ് വെള്ളം, 1/4 കപ്പ് പഞ്ചസാരയും ചേർത്ത് നന്നായി വേവിച്ചെടുക്കുക.. വെള്ളം നന്നായി വറ്റുന്നത് വരെ വേവിക്കുക.. ശേഷം തണുക്കാൻ മാറ്റി വെക്കുക. ഒരു കപ്പ് പാൽ, 2,3 ടീസ്പൂൺ മാറ്റിവച്ച ശേഷം തിളക്കാൻ വെക്കുക, മാറ്റിവച്ച പാലിൽ ഒരു ടീസ്പൂൺ കോൺഫ്ലോർ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക, ഇത് ചൂടായി വരുന്ന പാലിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കിക്കുക. പാൽ തിളച്ച് വന്നാൽ ഫ്ളയിം ഓഫ് ചെയ്തു തണുക്കാൻ വെക്കുക.

ശേഷം ഒരു ബൗളിൽ വിപ്പിംഗ് ക്രീം നന്നായി ബീറ്റ് ചെയ്ത മാറ്റി വെക്കുക, തണുക്കാൻ മാറ്റിവച്ച.. മാങ്ങാ, പാൽ എന്നിവ ബാക്കി വന്ന 1/4 കപ്പ് പഞ്ചസാര കൂടെ ചേർത്തു ഒരു മിക്സി ജാറിൽ നന്നായി അടിച്ചെടുക്കുക. ഈ മിശ്രിതം തയ്യാറാക്കി വച്ച് വിപ്പിംഗ് ക്രീമിൽ ചേർത്ത്, ആവശ്യമെങ്കിൽ ഫുഡ് കളർ കൂടെ ചേർത്ത് നന്നായി യോജിപ്പിക്കുക, ഇത് ഒരു എയർടൈറ്റ് കണ്ടെയ്നറിലേക്ക് മാറ്റി 6-8 മണിക്കൂർ വരെ ഫ്രീസറിൽ വച്ച് തണുപ്പിച്ചെടുക്കാം. പച്ച മാങ്ങാ ഐസ്ക്രീം റെഡി!

വിഡിയോ കാണാം;