Tuesday 23 January 2018 04:29 PM IST : By ഷൈനി സജിത്

സമ്പാൽ ചിക്കൻ

sambal


1.    ചിക്കൻ – ഒരു കിലോ
2.    നാരങ്ങാനീര് – പാകത്തിന്
    ഉപ്പ് – പാകത്തിന്
3.    കശ്മീരിമുളക് – 15–20, ചൂടുവെള്ളത്തിൽ 15 മിനിറ്റ് കുതിർത്തത്
4.    ചുവന്നുള്ളി – അരക്കപ്പ്
    പച്ചമുളക് – രണ്ട്
    തക്കാളി – ഒരു വലുത്, ചതുരക്കഷണങ്ങളാക്കിയത് അല്ലെങ്കിൽ രണ്ടു വലിയ സ്പൂൺ തക്കാളി പേസ്റ്റ്
    വെളുത്തുള്ളി – ആറ്–ഏഴ് അല്ലി
    ഇഞ്ചി – രണ്ടിഞ്ചു കഷണം
    പനംകൽക്കണ്ടം/ചക്കര – ഒരു ചെറിയ കഷണം
    കാൻഡിൽ നട്ട് – മൂന്ന് (ആവശ്യമെങ്കിൽ)
5.    എണ്ണ – അല‍്‍പം
6.    ഉപ്പ് – പാകത്തിന്
7.    എണ്ണ – കാൽ കപ്പ്
8.    മല്ലിയില – പാകത്തിന്


പാകം ചെയ്യുന്ന വിധം


∙ ചിക്കൻ ഇടത്തരം കഷണങ്ങളാക്കി നാരങ്ങാനീരും ഉപ്പും പുരട്ടി വയ്ക്കുക.
∙ കുതിർത്തു വച്ചിരിക്കുന്ന കശ്മീരിമുളകു ഊറ്റിയെടുത്ത് നാലാമത്തെ ചേരുവയുമായി യോജിപ്പിച്ച് അരയ്ക്കുക.
∙ ഒരു പാനിൽ അൽപം എണ്ണ ചൂടാക്കി അരച്ച മിശ്രിതവും ഉപ്പും ചേർത്തു എണ്ണ തെളിയും വരെ വഴറ്റുക. ഇതാണു സമ്പാൽ മിശ്രിതം. ഉടനെ ഉപയോഗിക്കുന്നില്ലെങ്കിൽ അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയശേഷം വൃത്തിയാക്കിയ കുപ്പിയിലാക്കി അടച്ചു സൂക്ഷിക്കാം.
∙ ഒരു കുഴിവുള്ള പാനിൽ എണ്ണ ചൂടാക്കി ആവശ്യത്തിനു സമ്പാൽ മിശ്രിതം ചേർത്തു മൂന്നു മിനിറ്റ് വഴറ്റുക.
‌∙ ഇതിലേക്കു ചിക്കൻ കഷണങ്ങള‍്‍ ചേർത്ത് ഏകദേശം രണ്ടു മിനിറ്റ് ഇളക്കണം.
∙ കാൽ കപ്പ് വെള്ളം കൂടി ചേർത്തു ചെറു തീയിലാക്കി മൂടി വച്ചു ചിക്കൻ വേവിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കണം. ചാറു കുറുകി കഷണങ്ങളിൽ പൊതിഞ്ഞിരിക്കുന്നതാണു പാകം.
∙ പാകത്തിനുപ്പു ചേർത്തു വെള്ളം നന്നായി വറ്റിയശേഷം രണ്ടു മിനിറ്റ് കൂടി ഇളക്കി ചിക്കൻ വരട്ടിയെടുക്കണം.
∙ മല്ലിയില വിതറി റോട്ടിക്കൊ ബിരിയാണിക്കൊ ഒപ്പം വിളമ്പാം.



മറുനാടൻ മലയാളികള്‍  പ്രിയ വിഭവങ്ങൾ  പങ്കു  വയ്ക്കുന്ന പംക്തി. ഇത്തവണ സമ്പാൽ ചിക്കൻ- ഷൈനി സജിത്, സൗത്ത് ആഫ്രിക്ക

അടുക്കളയിൽ പരീക്ഷിച്ചു വിജയിച്ച പാചകക്കുറിപ്പുകൾ, വിഭവങ്ങളുെട േഫാേട്ടാ, ഒപ്പം രചയിതാവിെന്‍റ  വിലാസവും  പാസ്േപാര്‍ട്ട് െെസസ്ചിത്രവും അയച്ചു തരിക. എളുപ്പം തയാറാക്കാവുന്നതും രുചികരവുമായ  പാചകക്കുറിപ്പുകൾ ‘വനിത’യിൽ പ്രസിദ്ധപ്പെടുത്തും. അയയ്ക്കേണ്ട  വിലാസം  vanithadesk@mmp.in ഫോട്ടോ  JPEG file ആയി അയയ്ക്കുക.