Thursday 19 November 2020 03:51 PM IST : By സ്വന്തം ലേഖകൻ

സൗദി ഷാംപെയിൻ, ഒരു നോണ്‍ ആൽക്കഹോളിക് വെറൈറ്റി ഡ്രിങ്ക് !

saudi

സൗദി ഷാംപെയിൻ 
വളരെ കുറച്ച്‌ സമയം കൊണ്ട്‌ നമുക്ക്‌ തയ്യാറാക്കാവുന്ന ഒരു ഉഗ്രൻ ഡ്രിങ്ക്‌ ആണ്‌ ഇത്‌. കബ്‌സ, മന്ദി, ഫഹം തുടങ്ങിയ അറബിക്‌ ഫുഡ്‌സ്‌ നമ്മുടെ പ്രിയപ്പെട്ടതായത്‌ പോലെ ഒരിക്കൽ രുചിച്ചാൽ പിന്നെ ഇതും നമുക്ക്‌ ഒഴിവാക്കാനാവില്ല. ഇത് ഒരു  നോണ്‍ ആല്ക്കഹോളിക്  ഡ്രിങ്ക്  ആയതുകൊണ്ടു തന്നെ കുട്ടികൾക്കും ഏറെ ഇഷ്ടപ്പെടും.

ചേരുവകൾ

1.മുസംബി - 1

2.ആപ്പിൾ -1

3.നാരങ്ങ -1

4.കിവി -1(ഇഷ്ടമുണ്ടെങ്ങിൽ)

5.പുതിനയില - 4-5 തണ്ട്‌

6.ആപ്പിൾ ജ്യൂസ്‌ -1 ഗ്ലാസ്‌

7.സ്പാര്‍ക്ലിങ് വാട്ടര്‍(സോഡ) -1 ഗ്ലാസ്‌

8.7'അപ്പ്‌ -1 ഗ്ലാസ്

തയാറാക്കുന്ന വിധം വീഡിയോയിൽ.