Friday 26 July 2024 11:16 AM IST : By Deepthi Philips

അവൽ വിളയിക്കുമ്പോൾ കട്ടിയാകുന്നോ, എങ്കിൽ ഈ ട്രിക് പ്രയോഗിക്കൂ!

aval vila

ചായയ്ക്കൊപ്പം ഇതിലും നല്ലൊരു പലഹാരം വേറെയുണ്ടോ? രുചിയും ആരോഗ്യവും നിറഞ്ഞ നല്ല സോഫ്‌റ്റ് അവൽ വിളയിച്ചത്.

ചേരുവകൾ

1.അവൽ – 250 ഗ്രാം

2.ശർക്കര – 250 ഗ്രാം

3.ഏലയ്ക്ക പൊടി – 1 ടീസ്പൂൺ

4.നട്സ് - 2 ടേബിൾസ്പൂൺ

5.ഉണക്കമുന്തിരി - 1 ടേബിൾസ്പൂൺ

6.പൊട്ടു കടല - 1/4 കപ്പ്

7.എള്ള് - 2 ടേബിൾസ്പൂൺ

8.വെള്ളം – 1/2 കപ്പ്

9.തേങ്ങ ചിരകിയത് – 1

തയാറാക്കുന്ന വിധം

•ശർക്കര അര കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചു വെക്കുക.

•അവൽ തവയിലിട്ട് ചെറു തീയിൽ രണ്ടോ മൂന്നോ മിനിറ്റ് ഫ്രൈ ചെയ്തെടുക്കുക. അവൽ നന്നായി ഇളക്കിക്കൊടുക്കണം. അവൽ കയ്യിലെടുക്കുമ്പോൾ പൊടിഞ്ഞു വരുന്നതാണു പാകം. അതിനുശേഷം അവൽ മറ്റൊരു പാത്രത്തിലേക്കു മാറ്റുക.

∙അതേ പാനിലേക്കു രണ്ടു ടേബിൾ സ്പൂൺ നെയ്യൊഴിച്ചു ചൂടായ ശേഷം അതിലേക്ക് അണ്ടിപ്പരിപ്പ് ഇട്ട് നന്നായി ഇളക്കുക.

∙അണ്ടിപ്പരിപ്പ് പകുതി ഫ്രൈയായി വരുമ്പോൾ ഉണക്കമുന്തിരി ഇട്ട് ഫ്രൈ െചയ്തു മാറ്റി വയ്ക്കുക.
∙ഇനി ഈ ഫ്രൈയിങ് പാനിലേക്കു പൊട്ടുകടലയിട്ടു രണ്ടോ മൂന്നോ മിനിറ്റു ഫ്രൈ ചെയ്യുക.
∙ശേഷം രണ്ടോ മൂന്നോ ടേബിൾസ്പൂൺ കറുത്ത എള്ളും കൂടി ചേർത്തു നന്നായി ഇളക്കി ഫ്രൈ ചെയ്തു മറ്റൊരു പാത്രത്തിലേക്കു മാറ്റുക. ശേഷം ഫ്രൈയിങ് പാനിലേക്കു 3 കപ്പ് തേങ്ങ ചിരകിയത് ഇട്ട് തേങ്ങയുടെ വെള്ള നിറം മാറി വരുമ്പോൾ ശർക്കര പാനി ചേർത്തു നന്നായി വഴറ്റിയെടുക്കുക.
∙ഇതിലേക്ക് ഒരു സ്പൂൺ ഏലക്കാപ്പൊടി ചേർക്കുക. നന്നായി ഇളക്കിക്കൊടുക്കണം.

∙അഞ്ചു മിനിറ്റു കഴിയുമ്പോൾ ഫ്രൈ ചെയ്തു വച്ചിരിക്കുന്ന അവൽ ഇതിലേക്കു ചേർത്തു നല്ലതുപോലെ യോജിപ്പിക്കുക.

∙മൂന്നു മിനിറ്റു കഴിയുമ്പോൾ ഫ്രൈ ചെയ്തു വച്ചിരിക്കുന്ന പൊട്ടുകടല, അണ്ടിപ്പരിപ്പ്, എള്ള്, ഉണക്ക മുന്തിരി എന്നിവ അവലിലേക്കിട്ടു വീണ്ടും നന്നായി യോജിപ്പിക്കുക.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks