Friday 26 March 2021 11:54 AM IST : By സ്വന്തം ലേഖകൻ

ഓശാനയ്ക്ക് സ്പെഷൽ സോഫ്റ്റ് കൊഴുക്കട്ട; സിമ്പിൾ റെസിപ്പി വിഡിയോ

koxxzbbb65566

ഓശാന ഞായറിന് തലേ ദിവസം കൊഴുക്കട്ട ശനിയെന്നാണ് വിശ്വാസികൾക്കിടയിൽ അറിയപ്പെടുന്നത്. കൊഴുക്കട്ടയുടെ വേവുപാകമറിയിച്ച് അപ്പച്ചെമ്പിൽ നിന്ന് ആവി പറക്കുന്നതോടെ  ഉയിർപ്പുപെരുന്നാളിലേക്ക് ഒരാഴ്‌ചയുടെ ദൂരം മാത്രം. അരിപ്പൊടികൊണ്ട് തയാറാക്കുന്ന കൊഴുക്കട്ടക്കുള്ളില്‍ തേങ്ങക്കൊപ്പം, തെങ്ങിന്‍ ശര്‍ക്കരയോ, പനം ശര്‍ക്കരയോ ചേര്‍ക്കുന്നു. 

വിശുദ്ധവാരത്തിനു മുന്നൊരുക്കമായും ഓശാനയുടെ തലേ ശനിയാഴ്ചയായ നാൽപത്തിയൊന്നാം നാൾ വിശേഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് കൊഴുക്കട്ട തയാറാക്കുന്നത്. അന്നേദിവസം ക്രൈസ്തവ വിശ്വാസികൾ ഭവനങ്ങളിൽ പ്രധാന വിഭവമായി കൊഴുക്കട്ട ഉണ്ടാക്കുന്നതുകൊണ്ട് ആ ദിവസത്തെ വിളിക്കുന്ന പേരാണ് 'കൊഴുക്കട്ട ശനിയാഴ്ച'. ഓശാന സ്പെഷലായി നല്ല  സോഫ്റ്റ് കൊഴുക്കട്ട തയാറാക്കുന്നതിന്റെ വിഡിയോ കാണാം... 

Tags:
  • Pachakam