Saturday 26 May 2018 03:24 PM IST : By സ്വന്തം ലേഖകൻ

നാലുമണി പലഹാരമായി സ്പൈസി ചിക്കൻ ഉണ്ണിയപ്പം

spicy-chicken-unniyappam1

ചിക്കൻ ഫില്ലിങ്ങിന് ആവശ്യമായ സാധനങ്ങൾ

1) ചിക്കൻ വേവിച്ചു പൊടിച്ചത്‌  - 1/2 കപ്പ്‌
2) സവാള ചെറുതായി അരിഞ്ഞത്‌ - 1 എണ്ണം
3) പച്ചമുളക്‌ ചെറുതായി അരിഞ്ഞത്‌ - 3 എണ്ണം
4) ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്‌  - 1 സ്പൂൺ
5) ഗരം മസാല  - 1/2 സ്പൂൺ
6) മഞ്ഞൾ പൊടി  -  ഒരു നുള്ള്‌
7) ഉപ്പ്‌ - ആവശ്യത്തിന്
8) ഓയിൽ - പൊരിക്കാൻ ആവശ്യത്തിന്

ബാറ്ററിന് വേണ്ട സാധനങ്ങൾ

1) ജീരകശാല അരി - 500 ഗ്രാം (1 1/2 കപ്പ്)
2) മുട്ട - ഒന്ന്
3) ചോറ് - 1/4 കപ്പ്‌
4) തേങ്ങാപ്പാൽ - 1/4 കപ്പ്‌
5) ബേക്കിങ് സോഡ  - 1/4 സ്പൂൺ

ഉണ്ടാക്കുന്ന വിധം

ബാറ്ററിന് ആവശ്യമായ ചേരുവകൾ നല്ല കട്ടിയിൽ അരച്ചു ഒരു മണിക്കൂർ വയ്ക്കുക. പാനിൽ ഓയിൽ ഒഴിച്ച് രണ്ടു മുതൽ നാല് വരെയുള്ള ചേരുവകൾ വഴറ്റുക. വഴന്നു കഴിഞ്ഞാൽ പൊടികളും ചിക്കനും ചേർത്ത്  ഫില്ലിങ് ഉണ്ടാക്കുക. അരച്ച മാവിലേക്ക്‌ ചിക്കൻ ഫില്ലിംഗ്‌ ഇട്ടു നന്നായി ഇളക്കി അര മണിക്കൂർ അടച്ചുവയ്ക്കുക അതിനുശേഷം ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാൻ (അപ്പച്ചട്ടി)ചൂടാക്കി ഓയിൽ ഒഴിച്ചു ഓരോ സ്പൂൺ കോരി ഒഴിക്കുക. നന്നായി  മൊരിയാതെ ഗോൾഡൻ ബ്രൗൺ നിറമാവുമ്പോൾ എടുത്തുമാറ്റുക.
 
റെസിപ്പി: ജെസ്‌ന