Tuesday 27 April 2021 03:17 PM IST : By ആൻ ജേക്കബ്

കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടും, സ്ട്രീറ്റ് സ്റ്റൈൽ ചിക്കൻ ബാവോ ബൺ (വിഡിയോ)

bao-bun.jpg.image.845.440

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് സ്ട്രീറ്റ് സ്റ്റൈൽ ചിക്കൻ ബാവോ ബൺ. ബണ്ണിനുള്ളിൽ വറുത്തെടുത്ത ചിക്കൻ കഷ്ണങ്ങൾ നിറച്ച്, ഇഡ്ഡലി തട്ടിൽ വച്ച് ആവി കയറ്റിയാണ് തയാറാക്കുന്നത്. കിടിലൻ റെസിപ്പി ഇതാ...

ചേരുവകൾ

ബൺ (വീട്ടിൽ തയാറാക്കാം)

മൈദ - 1 1/2 കപ്പ്‌

യീസ്റ്റ് - 1 ടീസ്പൂൺ

നേരിയ ചൂടുള്ള പാൽ / വെള്ളം - 3/4 കപ്പ്‌

പഞ്ചസാര - 2 ടേബിൾസ്പൂൺ

പാൽപ്പൊടി - 2 ടേബിൾസ്പൂൺ (ആവശ്യമെങ്കിൽ)

ഉപ്പ് – ആവശ്യത്തിന്

ചിക്കൻ വറുക്കാൻ ആവശ്യമായ ചേരുവകൾ

ബോൺലെസ്സ് ചിക്കൻ - 250 ഗ്രാം

ചില്ലി ഫ്‌ളേക്സ് -1/4ടീസ്പൂൺ

മുളകുപൊടി -1/2 ടീസ്പൂൺ

ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് - 1/2 ടീസ്പൂൺ

സോയ സോസ് - 1 ടേബിൾസ്പൂൺ

റെഡ് ചില്ലി സോസ് - 1 ടീസ്പൂൺ

വിനാഗിരി - 1 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

സോസ് മയോനൈസ്‌ - 1/2 കപ്പ്‌

റെഡ് ചില്ലി സോസ് - 2 ടേബിൾസ്പൂൺ

(ചേരുവകൾ എല്ലാം ചിക്കനിൽ പുരട്ടി വയ്ക്കാം)

കോട്ടിങ്

മൈദ - 1 കപ്പ്‌

ഒറിഗാനോ / പെരുംജീരകപ്പൊടി - 1/2 ടീസ്പൂൺ

അലങ്കരിക്കാൻ

സവാള നീളത്തിൽ അരിഞ്ഞത് -1

സ്പ്രിങ് ഓനിയൻ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം...

Tags:
  • Pachakam