Monday 21 May 2018 02:47 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്കായി എളുപ്പം തയാറാക്കാം സ്വീറ്റ് ബനാന റോൾ!

sweet-banana-roll

മധുരപ്രിയർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് സ്വീറ്റ് ബനാന റോൾ. നാലുമണി പലഹാരമായി വളരെ എളുപ്പം തയാറാക്കാൻ കഴിയുന്ന ഒരു വിഭവം കൂടിയാണിത്.

ആവശ്യമുള്ള ചേരുവകൾ


1) നേന്ത്രപ്പഴം കനം കുറച്ചു നീളത്തിൽ മുറിച്ചത് - 2 എണ്ണം

2) മുട്ട - 2 എണ്ണം

3) തേങ്ങ ചിരകിയത് - 3- 4 വലിയ സ്പൂൺ

4) പഞ്ചസാര - 3 സ്പൂൺ

5) അണ്ടിപ്പരിപ്പ് നുറുക്കിയത് - 6-7 എണ്ണം

6) ഉണക്കമുന്തിരി -  5 എണ്ണം

7) ഏലക്കാപ്പൊടി - 1/4 സ്പൂൺ

8) നെയ്യ് - 2 വലിയ സ്പൂൺ

9) വെളിച്ചെണ്ണ -  1വലിയ സ്പൂൺ

തയാറാക്കുന്ന വിധം

പാനിൽ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ വറുത്തെടുക്കുക. അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കിയെടുക്കുക. അതിലേക്ക് തേങ്ങയും പഞ്ചസാരയും ഏലക്കാപൊടിയും നന്നായി മിക്സ് ചെയ്യുക. മറ്റൊരു പാനിൽ വെള്ളത്തിൽ വെളിച്ചെണ്ണ ഒഴിച്ച് പഴം രണ്ടു ഭാഗവും വാട്ടിയെടുക്കുക. അതിലേക്ക് മുട്ട - തേങ്ങ മിക്സ് നിരത്തി റോൾ ചെയ്തു ഉപയോഗിക്കാം.

റെസിപ്പി തയാറാക്കിയത്: ജെസ്‌ന