Wednesday 11 April 2018 02:06 PM IST : By സ്വന്തം ലേഖകൻ

എണ്ണ തീരെ ഉപയോഗിക്കാതെ നല്ല ടേസ്റ്റി മീന്‍ പൊള്ളിച്ചത്; വിഡിയോ

karimeen

മീന്‍‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെയെല്ലാം പ്രിയവിഭവമാണ് മീന്‍ പൊള്ളിച്ചത്. എണ്ണയില്‍ വഴറ്റി അരപ്പ് ചേര്‍ത്ത് അരച്ചാണ് പരമ്പരാഗത രീതിയില്‍ കരിമീനും ആവോലിയും പോലുള്ള മീനുകള്‍ വാഴയിലയില്‍ പൊള്ളിക്കുന്നത്. എന്നാല്‍ എണ്ണ ധാരാളം ഉപയോഗിക്കേണ്ടി വരുന്നതിനാല്‍ പലരും ഈ വിഭവം കഴിക്കാറില്ല.  എന്നാല്‍ എന്തിനും ചില രുചിക്കൂട്ടുകള്‍ ഉണ്ടല്ലോ, നാവില്‍ കൊതിയൂറുന്ന ചില ഇഷ്ടങ്ങള്‍. ഇതാ എണ്ണയെ പേടിച്ച് ഇനി ആ ഇഷ്ടങ്ങളില്‍ മീന്‍ പൊള്ളിച്ചത് വേണ്ടെന്നും വയ്ക്കേണ്ട. എണ്ണയില്ലാതെയും ഉണ്ടാക്കാം കരിമീന്‍ പൊള്ളിച്ചത്. വിഡിയോ കാണാം.