Saturday 20 January 2018 11:43 AM IST : By സ്വന്തം ലേഖകൻ

തായ് പൈനാപ്പിൾ ഫ്രൈഡ് റൈസ്

pine_apple_rice

1.    പൈനാപ്പിൾ – ഒരു ഇടത്തരം
2.    എണ്ണ – ഒരു ചെറിയ സ്പൂൺ
3.    മുട്ട – രണ്ട്, അൽപം ഉപ്പു ചേർത്തടിച്ചത്
4.    എണ്ണ – ഒരു വലിയ സ്പൂൺ
5.    വെളുത്തുള്ളി – മൂന്ന് അല്ലി, പൊടിയായി അരിഞ്ഞത്
6.    സവാള – ഒരു ഇടത്തരം, പൊടിയായി അരിഞ്ഞത്
7.    ചുവന്ന കാപ്സിക്കം – ഒരു വലുത്, ചതുരക്കഷണങ്ങളാക്കിയത്
    സ്പ്രിങ് അണിയൻ – ഒരു കെട്ട്, കനം കുറച്ചു നീളത്തിൽ അരിഞ്ഞത്
8.    എണ്ണ – രണ്ടു ചെറിയ സ്പൂൺ
9.    കശുവണ്ടിപ്പരിപ്പ് – അരക്കപ്പ്
10.ബ്രൗൺ റൈസ്/ബസ്മതി റൈസ്/വൈറ്റ് റൈസ് – രണ്ടു    കപ്പ്, വേവിച്ചത്
11.സോയാസോസ് – ഒരു വലിയ സ്പൂൺ
    ചില്ലി ഗാർലിക്സോസ് – രണ്ടു ചെറിയ സ്പൂൺ
    നാരങ്ങാനീര് – ഒരു നാരങ്ങയുടെ പകുതിയുടേത്
12.ഉപ്പ് – പാകത്തിന്
13.മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ


പാകം ചെയ്യുന്ന വിധം


∙ പൈനാപ്പിൾ പൊടിയായി അരിഞ്ഞു വയ്ക്കുക.
∙ ഒരു പാനിൽ ഇടത്തരം തീയിൽ എണ്ണ ചൂടാക്കി മുട്ട ചിക്കി പൊരിച്ചെടുത്തു മാറ്റി വയ്ക്കുക.
∙ ഈ പാൻ ഒന്നു തുടച്ചശേഷം എണ്ണയൊഴിച്ചു ചൂടാക്കുക.
∙ ഇതിലേക്കു വെളുത്തുള്ളി ചേർത്തു വഴറ്റിയശേഷം സവാള ചേർത്തു രണ്ടു– മൂന്നു മിനിറ്റ് വഴറ്റുക.
∙ ഇനി അരിഞ്ഞു വച്ചരിക്കുന്ന പൈനാപ്പിളും കാപ്സിക്കവും സ്പ്രിങ് അണിയനും ചേർത്തിളക്കി നന്നായി യോജിപ്പിക്കുക. വെള്ളം വലിഞ്ഞു പൈനാപ്പിൾ കാരമലൈസ്ഡ് ആയി വരുമ്പോൾ ഒരു പാത്രത്തിലേക്കു മാറ്റുക.
∙ ഇതേ പാനിൽ വീണ്ടും എണ്ണയൊഴിച്ചു ചൂടാക്കി കശുവണ്ടിപ്പരിപ്പു വറുക്കുക.
∙ ഇതിലേക്കു വേവിച്ച അരി ചേർത്തു യോജിപ്പിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുത്ത് അരി നന്നായി ചൂടാക്കിയെടുക്കണം. ഏകദേശം മൂന്ന്–അഞ്ചു മിനിറ്റ്.
∙ തയാറാക്കി വച്ചിരിക്കുന്ന പൈനാപ്പിൾ മിശ്രിതം കൂടി ചേർത്തിളക്കി നന്നായി ചൂടാക്കിയശേഷം അടുപ്പിൽ നിന്നു വാങ്ങാം.
∙ ഇനി പതിനൊന്നാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചശേഷം ഉപ്പു പാകത്തിനാക്കുക.
∙ മല്ലിയില വിതറി ഉടൻ വിളമ്പാം.


പാചകക്കുറിപ്പ് : ഷൈനി സജിത് , സൗത്ത് ആഫ്രിക്ക
(മറുനാടൻ മലയാളികള്‍ പ്രിയ വിഭവങ്ങൾ പങ്കു വയ്ക്കുന്ന പംക്തി)