Wednesday 11 November 2020 02:29 PM IST : By സ്വന്തം ലേഖകൻ

സ്വാദിഷ്ടമായൊരു സൂപ്പ് റെസിപ്പി, ടുമാറ്റോ–റെഡ് പെപ്പർ സൂപ്പ്‌!

tomato-redpepper soup

ടുമാറ്റോ–റെഡ് പെപ്പർ സൂപ്പ്

1.നന്നായി പഴുത്ത തക്കാളി – 10

ചുവന്ന കാപ്സിക്കം – രണ്ട്

2.എണ്ണ – മൂന്നു വലിയ സ്പൂൺ

3.സവാള – ഒന്ന്, ചെറുതായി അരിഞ്ഞത്

വെളുത്തുള്ളി – നാല് അല്ലി, ചെറുതായി അരി‍ഞ്ഞത്

സെലറിത്തണ്ട് – ഒന്ന്, അരിഞ്ഞത്

4.ഉപ്പ്, പഞ്ചസാര, കുരുമുളകുപൊടി – പാകത്തിന്

5.ബേസിൽ ലീവ്സ് (രാമതുളസിയില) – 10

6.ഫ്രെഷ് ക്രീം – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

  • തക്കാളിയും കാപ്സിക്കവും ചെറിയ കഷണങ്ങളാക്കി വയ്ക്കണം.

  • പാനിൽ എണ്ണ ചൂടാക്കി, മൂന്നാമത്തെ ചേരുവ വഴറ്റുക

  • സവാളയുടെ നിറം മാറും മുമ്പു ഒന്നാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.

  • ഇതിലേക്ക് ഉപ്പും പഞ്ചസാരയും കുരുമുളകുപൊടിയും പാകത്തിനു ചേർത്തിളക്കണം.

  • നികക്കെ വെള്ളമൊഴിച്ചു വേവിക്കുക.

  • വെന്തശേഷം രാമതുളസിയിലയും ചേർത്തിളക്കി വാങ്ങി മിക്സിയിൽ അടിച്ചെടുക്കുക.

  • വിള‌മ്പാനുള്ള പാത്ര‌ത്തിലാക്കി ഫ്രഷ് ക്രീമും രാമതുളസിയിലയും കൊണ്ടലങ്കരിച്ചു വിളമ്പാം.

കടപ്പാട്

രാജീവ് മേനോൻ