Friday 28 August 2020 03:27 PM IST : By സ്വന്തം ലേഖകൻ

പച്ചകളർ കണ്ടു ഞെട്ടേണ്ട; വാഴയില കൊണ്ട് സ്‌പെഷൽ പായസം ഒരുക്കി അധ്യാപിക (വിഡിയോ)

sumin-teacher

കയ്യിൽ കിട്ടുന്ന എല്ലാ വിഭവങ്ങൾ കൊണ്ടും പായസം തയാറാക്കാൻ മലയാളിയ്ക്ക് കഴിയും. പച്ച നിറത്തിലുള്ള സ്‌പെഷൽ പായസം ഒരുക്കിയിരിക്കുകയാണ് ഒരധ്യാപിക. തൊടിയിൽ നിന്നും പറിച്ചെടുത്ത വാഴയില കൊണ്ടാണ് ഈ സ്‌പെഷൽ വിഭവം ഒരുക്കിയിരിക്കുന്നത്. കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ സുമിൻ ബെന്നിയാണ് വ്യത്യസ്തമായ പായസം തയാറാക്കിയിരിക്കുന്നത്.

സ്‌കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി അധ്യാപകർക്കായി നടത്തിയ പാചക മത്സരത്തിലാണ് സുമിൻ ടീച്ചറുടെ വാഴയില പായസം ശ്രദ്ധേയമായത്. വീട്ടിലെ പച്ചക്കറി തോട്ടത്തിൽ നിന്നുള്ള ഒരു ഉൽപ്പന്നം കൊണ്ട് ഓണ വിഭവം തയാറാക്കണം എന്ന ഹെഡ്മിസ്ട്രസ് സി ജെയിനിന്റെ ചലഞ്ച് ഏറ്റെടുത്താണ് വാഴയിലയും അടയുമൊക്കെ ചേർത്ത് കിടിലൻ പായസം ഒരുക്കിയത്. മത്സരത്തിൽ വാഴയില പായസം ഒന്നാം സമ്മാനം നേടി. സംഗീത സംവിധായകൻ ബെന്നി ജോൺസന്റെ ഭാര്യയാണ് സുമിൻ. മൗണ്ട് കാർമൽ ഹൈസ്‌കൂളിലെ മലയാളം, ഐടി അധ്യാപികയാണ്. വിഡിയോ കാണാം; 

Tags:
  • Pachakam