Wednesday 25 July 2018 05:12 PM IST : By സ്വന്തം ലേഖകൻ

ഗോതമ്പ് കൊണ്ടും നല്ല സോഫ്റ്റായ വെള്ളയപ്പമുണ്ടാക്കാം (വിഡിയോ)

wheat-appam

വെള്ളയപ്പം ഇഷ്ടപ്പെടാത്തവർ ആരുംതന്നെ കാണില്ല. കാരണം വെള്ളയപ്പവും കൂടെ മട്ടൻ സ്റ്റൂവും ചിക്കൻ സ്റ്റൂവും മുട്ടക്കറിയുമെല്ലാം ഉഗ്രൻ ടേസ്റ്റ് ആണ്. എന്ത് ആഘോഷമായാലും ഒഴിച്ചുകൂടാനാകാത്ത ഒരു വിഭവം കൂടിയാണ് ഇത്. സാധാരണ അരിയരച്ചാണ്  വെള്ളയപ്പം ഉണ്ടാക്കാറ്. എന്നാൽ ഗോതമ്പ് പൊടി ഉപയോഗിച്ചും നല്ല സോഫ്റ്റായ, ക്രിസ്പിയായ വെള്ളയപ്പം ഉണ്ടാക്കാം. പ്രമേഹ രോഗികൾക്കും തടി കുറയ്‌ക്കാൻ അരി ഭക്ഷണം ഒഴിവാക്കിയവർക്കും ഉത്തമമാണ് ഈ പലഹാരം.

ചേരുവകൾ

ഗോതമ്പ് പൊടി - 1 കപ്പ്
അവൽ - ½ കപ്പ്
വെള്ളം - 1 ½ കപ്പ്
പഞ്ചസാര - 1 ടി സ്പൂൺ
യീസ്റ്റ് - 2 നുള്ള്
ആവശ്യത്തിന് ഉപ്പ്

തയാറാക്കുന്ന വിധം

ആദ്യമായി അവൽ അഞ്ചു മിനിറ്റ് വെള്ളത്തിൽ കുതിർത്തുവയ്ക്കാം. ഞാൻ ഇവിടെ പേപ്പർ അവൽ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഗോതമ്പ് പൊടി, അവൽ, യീസ്റ്റ്, പഞ്ചസാര എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് മാറ്റി അതിന് മുകളിൽ ആവശ്യത്തിന് ഉപ്പ് ഇട്ട് പാത്രം അടച്ചുവയ്ക്കുക. ഏകദേശം ആറു മുതൽ എട്ടു മണിക്കൂർ വരെ മാവ് പുളിയ്ക്കാൻ വേണ്ടി മാറ്റിവയ്ക്കുക. എട്ടു മണിക്കൂറിനുശേഷം മാവ് നന്നായി ഇളക്കുക. അപ്പ ചട്ടി ചൂടാക്കി മാവ് അതിലേക്ക് ഒഴിച്ച് അപ്പം ചുട്ടെടുക്കാവുന്നതാണ്. ഗോതമ്പ് പൊടി ആയതിനാൽ ഈ അപ്പം ചൂടോടെ കഴിക്കുന്നതാണ് നല്ലത്. കാരണം കുറച്ചു കഴിയുമ്പോൾ അതിന്റെ ക്രിസ്പിനസ് നഷ്ടമാകും.

റെസിപ്പി: മിനു അഷീജ്