ADVERTISEMENT

ഫിഷ് മോലി

1.കരിമീൻ – അരക്കിലോ

ADVERTISEMENT

2.കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ADVERTISEMENT

ഉപ്പ് – പാകത്തിന്

3.വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

ADVERTISEMENT

4.കുരുമുളകു മുഴുവനോടെ – അര ചെറിയ സ്പൂൺ

ഇഞ്ചി – ഒരിഞ്ചു കഷണം, ചതച്ചത്

വെളുത്തുള്ളി – മൂന്ന് അല്ലി, അരിഞ്ഞത്

പച്ചമുളക് – മൂന്ന്, അരിഞ്ഞത്

5.സവാള – ഒന്ന്, അരിഞ്ഞത്

6.തേങ്ങ ചുരണ്ടി പിഴിഞ്ഞെടുത്ത

ഒന്നാം പാൽ – അരക്കപ്പ്

രണ്ടാം പാൽ – മുക്കാൽ കപ്പ്

7.ഉപ്പ് – പാകത്തിന്

8.തക്കാളി – ഒരു വലുത്, വട്ടത്തിൽ അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

9.കോൺഫ്‌ളവർ/കശുവണ്ടി അരച്ചത് – രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙മീൻ വെട്ടിക്കഴുകി വൃത്തിയാക്കി, രണ്ടാമത്തെ ചേരുവ പുരട്ടി അര മണിക്കൂർ വയ്ക്കണം.

∙പുരട്ടിവച്ച മീൻ‌ അൽപം എണ്ണയിൽ രണ്ടോ മൂന്നോ മിനിറ്റ് വറുത്തെടുക്കുക.

∙ഒരു പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റുക.

∙പച്ചമണം മാറുമ്പോൾ സവാള ചേർത്തു വഴറ്റി, വാടിത്തുടങ്ങുമ്പോൾ രണ്ടാം പാൽ ചേർത്തു തിളപ്പിക്കുക.

∙തിളയ്ക്കുന്ന തേങ്ങാപ്പാലിലേക്കു മീൻ വറുത്തതും ഉപ്പും ചേർത്തിളക്കി ഗ്രേവി അൽപം കുറുകി വരുമ്പോൾ തക്കാളിയും കറിവേപ്പിലയും ചേർത്തിളക്കുക.

∙ഒന്നു തിളച്ചശേഷം ഒന്നാം പാൽ ചേർത്തിളക്കി വാങ്ങുക. ഗ്രേവി കുറുകാൻ ഏറ്റവും ഒടുവിൽ കേൺഫ്‌ളവറോ കശുവണ്ടി അരച്ചതോ അൽപം തേങ്ങാപ്പാലിൽ കുറുകെ കലക്കി ചേർക്കുക.



ADVERTISEMENT