ADVERTISEMENT

ഡ്രാഗൺ ഫ്രൂട്ട് ഡ്രിങ്ക്

1.ഡ്രാഗൺ ഫ്രൂട്ട്, ചുവപ്പ് – ഒന്നിന്റെ പകുതി

ADVERTISEMENT

2.ആപ്പിൾ ജ്യൂസ് – കാൽ കപ്പ്

മാംഗോ ജ്യൂസ് – കാൽ കപ്പ്

ADVERTISEMENT

3.തേൻ – പാകത്തിന്

4.ഐസ് ക്യൂബ്സ് – പാകത്തിന്

ADVERTISEMENT

5.കട്ടിതേങ്ങാപ്പാൽ – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙ഡ്രാഗൺ ഫ്രൂട്ട് തൊലി കളഞ്ഞു ചെറിയ കഷണങ്ങളാക്കി മുറിക്കുക.

∙മിക്സിയുടെ ജാറിൽ ഡ്രാഗൺ ഫ്രൂട്ടും രണ്ടാമത്തെ ചേരുവയും ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കുക.

∙ഇതിലേക്കു തേൻ ചേർത്തിളക്കി യോജിപ്പിക്കണം.

∙വിളമ്പാനുള്ള ഗ്ലാസിൽ ഈ മിശ്രിതം പകുതി വരെ നിറയ്ക്കുക.


∙മുകളിൽ ഐസ് ക്യൂബ്സ് ഇട്ട് ബാക്കി തേങ്ങാപ്പാൽ ഒഴിച്ചു നിറയ്ക്കുക.

∙നന്നായി ഇളക്കി യോജിപ്പിച്ചു വിളമ്പാം.

ADVERTISEMENT