വൈകിട്ടെന്താ എന്ന് ചിന്തിച്ച് ഇനി തല പുകയ്ക്കേണ്ട; ബ്രെഡ് കൊണ്ടൊരു ഈസി ഉപ്പുമാവ് Tips and Tricks for the Perfect Bread Upma
ബ്രെഡ് ഉപ്പുമാവ്
1. വെണ്ണ – രണ്ടു വലിയ സ്പൂണ്‍
ADVERTISEMENT
2. കടുക് – ഒരു ചെറിയ സ്പൂണ്‍
ഉഴുന്നുപരിപ്പ് – രണ്ടു ചെറിയ സ്പൂണ്‍
ADVERTISEMENT
വറ്റല്‍മുളക് – മൂന്ന്
കറിവേപ്പില – പാകത്തിന്
ADVERTISEMENT
3. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
4. മുട്ട – നാല്
ഉപ്പ് – പാകത്തിന്
5. ബ്രെഡ് – എട്ടു സ്ലൈസ്, കഷണങ്ങളാക്കിയത്
6. ഉപ്പ് – പാകത്തിന്
7. കുരുമുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
∙ പാനില്‍ വെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേര്‍ത്തു മൂപ്പിക്കുക.
∙ ഇതിലേക്കു സവാള ചേര്‍ത്തു നന്നായി വഴറ്റണം.
∙ സവാള വാടി വരുമ്പോൾ മുട്ടയും ഉപ്പും ചേര്‍ത്തു ചിക്കിപ്പൊരിക്കുക.
∙ മുട്ട പകുതി വെന്ത ശേഷം ബ്രെഡ് ചേര്‍ത്തു നല്ല തീയില്‍ ഇളക്കി യോജിപ്പിക്കണം.
∙ ഉപ്പു പാകത്തിനാക്കി കുരുമുളകുപൊടിയും ചേര്‍ത്തിളക്കി വാങ്ങാം.
പാചകക്കുറിപ്പുകൾക്കു കടപ്പാട്: അമിത് സന്തോഷ്, കോഴിക്കോട്
ADVERTISEMENT