ആവശ്യമായ സാധനങ്ങൾ

ഗോതമ്പ് പൊടി - 2 cup
വെളിച്ചെണ്ണ - ആവശ്യത്തിന്
ചെറുപഴം - 4 എണ്ണം  
പഞ്ചസാര - 1/4 കപ്പ്
ഏലയ്ക്ക - 5 എണ്ണം
ജീരകം - 1 ടേബിൾസ്പൂൺ
പട്ട - 2 എണ്ണം
ഉപ്പ് - 1 ടേബിൾസ്പൂൺ
ബേക്കിംഗ് സോഡ - 1/2 ടേബിൾസ്പൂൺ
വെള്ളം -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പഞ്ചസാര, ഏലയ്ക്ക കുരു, ജീരകം, പട്ട എന്നിവ നന്നായി മിക്സിയിൽ പൊടിച്ചെടുക്കാം.. മറ്റൊരു പാത്രത്തിൽ ഗോതമ്പുപൊടിയും ഉപ്പും ബേക്കിംഗ് സോഡയും പൊടിച്ചു വെച്ച പഞ്ചസാരയും ചേർത്തു മിക്സ് ചെയ്ത് എടുക്കുക. പഴം അല്പം പഞ്ചസാരയും ചേർത്ത് മിക്സിയിൽ  അരച്ചെടുക്കുക. അരകപ്പ് വെള്ളവും പഴവും ഗോതമ്പുപൊടിയിലേയ്ക്ക് ചേർത്തു  നന്നായി കുഴച്ചെടുക്കുക..കുറഞ്ഞത് അരമണിക്കൂർ മാറ്റിവെക്കുക. മാവ് ഉരുളകളാക്കി എടുത്ത് ചൂടുള്ള എണ്ണയിൽ പൊരിച്ചെടുക്കാം.  ചൂടുചായക്കൊപ്പം കഴിക്കാം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT