സ്വാദിഷ്ടമായ ഗോതമ്പ് ഹൽവ വെറും 2 സ്റ്റെപ്പിൽ തയ്യാറാക്കാമെന്നോ ...!
Mail This Article
ആവശ്യമുള്ള സാധനങ്ങൾ
ഗോതമ്പ് മാവ് -1 കപ്പ്
തേങ്ങ ചിരകിയത് - 1/ 2 കപ്പ്
ശർക്കര - 150 ഗ്രാം
വെള്ളം -1 കപ്പ് നെയ്യ് - 2 സ്പൂൺ
ബദാം - 5
അണ്ടിപ്പരിപ്പ് - 5
പിസ്ത - 5
തയാറാക്കേണ്ട വിധം
വറുത്തെടുത്ത ഗോതമ്പ് പൊടിയിലേക്ക് അര കപ്പ് ചിരകിയ തേങ്ങയും ചേർത്ത് 2 -3 മിനിറ്റ് വറുത്തെടുക്കുക. മറ്റൊരു പാത്രത്തിൽ ശർക്കരയും വെള്ളവും ചേർത്ത് ശർക്കരപാനി തയ്യാറാക്കി അരിച്ചെടുക്കുക. അതിലേക്ക് വറുത്തു വെച്ച ഗോതമ്പും നെയ്യും ചേർത്തു നന്നായി യോജിപ്പിച്ച് ഇളക്കുക. അതിലേക്ക് അണ്ടിപ്പരിപ്പും പിസ്തയും ബദാമും കൂടി ചേർത്ത് ഒരു ട്രേയിൽ സെറ്റ് ചെയ്ത് വെച്ച ശേഷം ആവശ്യമുള്ള ഷേപ്പിൽ മുറിച്ചെടുക്കാം . വളരെ എളുപ്പത്തിൽ രുചികരമായ ഹൽവ തയ്യാർ ..