സിമ്പിളായി തയ്യാറാക്കാം പൊട്ടാറ്റോ ചീസ് ക്രോക്കറ്റ്
ആവശ്യമായ ചേരുവകൾ 1. ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത് – രണ്ടു കപ്പ് 2. ചീസ് ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ് സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ ഉപ്പ് – പാകത്തിന് 3. മൈദ – രണ്ടു വലിയ സ്പൂൺ, അൽപം വെള്ളം ചേർത്തു പേസ്റ്റ് പരുവത്തിലാക്കിയത് 4. എള്ള് വറുത്തത് – അരക്കപ്പ് 5. എണ്ണ – വറുക്കാൻ

ആവശ്യമായ ചേരുവകൾ
1. ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത് – രണ്ടു കപ്പ്
2. ചീസ് ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്
സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. മൈദ – രണ്ടു വലിയ സ്പൂൺ, അൽപം വെള്ളം ചേർത്തു പേസ്റ്റ് പരുവത്തിലാക്കിയത്
4. എള്ള് വറുത്തത് – അരക്കപ്പ്
5. എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ ഉരുളക്കിഴങ്ങു പുഴുങ്ങിയുടച്ചതിൽ ചീസ് ഗ്രേറ്റ് ചെയ്തതും സ്പ്രിങ് അണിയനും ഉപ്പും ചേർത്തു നന്നായി കുഴച്ചു യോജിപ്പിക്കുക.
∙ ഇതു സോസേജ്/കബാബ് വലുപ്പത്തിൽ ഉരുട്ടി മൈദ പേസ്റ്റിൽ മുക്കിയെടുക്കുക.
∙ ഇത് എള്ളു വറുത്തതു കൊണ്ടു പൊതിഞ്ഞ് ചൂടായ എണ്ണയിൽ ഗോൾഡൻ നിറത്തിൽ വറുത്തു കോരുക.
∙ ടുമാറ്റോ കെച്ചപ്പിനോ പുതിന ചട്നിക്കോ ഒപ്പം വിളമ്പാം.
Durga Chellaram, Bengaluru