Monday 27 June 2022 03:57 PM IST : By സ്വന്തം ലേഖകൻ

പാവയ്ക്ക കൊണ്ട് കലക്കൻ മധുരക്കറി, തയാറാക്കാം ഈസിയായി!

paaavakka

പാവയ്ക്ക മധുരക്കറി

1.ഇടത്തരം പാവയ്ക്ക – ഒന്ന്

2.പുളി - ഒരു ചെറുനാരങ്ങാ വലുപ്പത്തിൽ

3.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

4.വെളുത്തുള്ളി – എട്ട് അല്ലി, ചതച്ചത്

ജീരകം ചതച്ചത് – ഒരു ചെറിയ സ്പൂൺ

5.മുളകുപൊടി – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

6.വെല്ലം (ശർക്കര) പൊടിച്ചത് – രണ്ടു ചെറിയ സ്പൂൺ

7.കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙പാവയ്ക്ക പുളി പിഴിഞ്ഞെടുത്ത വെള്ളം ചേർത്തു നന്നായി വേവിച്ചെടുക്കുക.

∙ഒരു പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളിയും ജീരകവും ചേർത്തു പച്ചമണം മാറുന്നതുവരെ വഴറ്റുക.

∙അതിനുശേഷം അഞ്ചാമത്തെ ചേരുവ ചേർത്തിളക്കിയെടുക്കുക.

∙ഇതിൽ പാവയ്ക്ക വേവിച്ചതും വെല്ലവും ചേർത്തു നന്നായി യോജിപ്പിച്ചു കുറുകുമ്പോൾ കറിവേപ്പില ചേർത്തു വാങ്ങുക.