Thursday 26 May 2022 03:19 PM IST : By സ്വന്തം ലേഖകൻ

ഈ കറി തയാറാക്കിയാൽ ഞൊടിയിടയിൽ കറിയും കാലി ചോറും കാലി, തയാറാക്കാം വഴുതനങ്ങ വറുവൽ!

brinaja

വഴുതനങ്ങ വറുവൽ

1.വഴുതനങ്ങ – 250 ഗ്രാം, നീളത്തിൽ അൽപം വലുപ്പത്തിൽ അരിഞ്ഞത്

2.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

3.കടുക് – ഒരു ചെറിയ സ്പൂൺ

4.ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കറിവേപ്പില – പാകത്തിന്

5.മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

പെരുംജീരകംപൊടി – അര ചെറിയ സ്പൂൺ

ജീരകം പൊടി – കാൽ ചെറിയ സ്പൂൺ

ഉലുവപ്പൊടി – ഒരു നുള്ള്

6.നാരങ്ങാനീര് – ഒരു ടീസ്പൂൺ

പാകം ചെയ്യുന്ന വിധം

∙വഴുതനങ്ങ നീളത്തിൽ അൽപം വലുപ്പത്തിൽ മുറിച്ചു വയ്ക്കണം.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

∙ഇതിലേക്ക് വഴുതനങ്ങ ചേർത്തു അഞ്ചു മിനിറ്റ് വഴറ്റുക.

∙വഴന്നു തുടങ്ങുമ്പോൾ നാലാമത്തെ ചേരുവ ചേർത്തിളക്കുക.

∙മസാല മൂത്തുവരുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റി മൂടി വച്ചു വേവിക്കുക.

∙വെന്തു വരുമ്പോൾ മൂടി തുറന്നു നാരങ്ങാനീരും ചേർത്ത് വെള്ളം വറ്റിച്ചെടുക്കുക.